Tuesday, November 4, 2008

യൂറോപ്പിലൂടെ- ഭാഗം 7 ( സ്വിറ്റ്സ്‌സര്‍ലാന്റ്‌- റ്റിറ്റ്‌ലിസ്‌)


ഏന്‍ഗല്‍ബര്‍ഗ്‌ സ്വിറ്റ്സ്‌സര്‍ലാന്റിലെ ഏറ്റവും ഉയരം കൂടിയ മലനിരകളില്‍ രണ്ടാമനായ മൗണ്ട്‌ റ്റിറ്റ്‌ലിസിന്റെ താഴ്‌വാരമാണ്‌. മൗണ്ട്‌ റ്റിറ്റ്ലിസിലേയ്ക്കുള്ള യാത്ര കേബിള്‍കാറില്‍.
സമതലത്തില്‍ നിന്ന് ആരംഭിച്ച്‌ പുല്‍മേടുകള്‍ക്കും തടാകങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും മീതെ ഉയര്‍ന്നുയര്‍ന്നുള്ള യാത്ര ഓര്‍മ്മയില്‍ എന്നെന്നും പച്ചപിടിച്ചു നില്‍ക്കുന്നതാണ്‌.

കേബിള്‍കാറില്‍ നിന്നുള്ള ദൃശ്യം




സമുദ്രനിരപ്പില്‍ നിന്ന് 10000 അടി ഉയരത്തിലാണ്‌ റ്റിറ്റ്‌ലിസ്‌. ചുറ്റും മഞ്ഞുമാത്രം. അന്തരീക്ഷതാപം മൈനസ്‌ 4 ഡിഗ്രി സെന്റിഗ്രേഡ്‌.





പക്ഷേ റ്റിറ്റ്‌ലിസില്‍ അതിവിശാലമായ സ്ഥലത്ത്‌ ടൂറിസം ഓഫീസുകളും,റസ്റ്റാറന്റ്‌ ഷോപ്പിംഗ്‌ കോംപ്ലെക്സ്‌ എന്നിവയെല്ലാം അടങ്ങുന്ന കെട്ടിടത്തിനുള്ളില്‍ തണുപ്പിന്റെ ശല്യമില്ലാത്ത സുഖകരമായ അന്തരീക്ഷം.



മൗണ്ട്‌ റ്റിറ്റ്‌ലിസില്‍ നിന്നു താഴെയിറങ്ങിയ ശേഷം സ്വിറ്റ്സ്‌സര്‍ലന്റിലെ പ്രസിദ്ധമായ ലൂസേര്‍ണ്‍ തടാകക്കരയിലേയ്ക്കാണ്‌ പോയത്‌. സഞ്ചാരികളുടെ ആകര്‍ഷണകേന്ദ്രങ്ങളാണ്‌ തടാകവും വുഡ്ഡന്‍ ബ്രിഡ്ജും.





യാത്ര തുടരുന്നത്‌ യൂറോപ്പിലെ
ഏറ്റവും ഉയരമുള്ള കൊടുമുടിയായ യുങ്ങ്‌ ഫറാവോവിലേയ്ക്ക്‌.

1 comment:

Balu said...

ഏന്‍ഗല്‍ബര്‍ഗ്‌ സ്വിറ്റ്സ്‌സര്‍ലാന്റിലെ ഏറ്റവും ഉയരം കൂടിയ മലനിരകളില്‍ രണ്ടാമനായ മൗണ്ട്‌ റ്റിറ്റ്‌ലിസിന്റെ താഴ്‌വാരമാണ്‌.