Friday, October 25, 2013

രാഘവന്‍ മാസ്റ്റരില്ലാത്ത “ശരവണം“


തൊണ്ണൂറ്റി ഒമ്പതാമത്തെ വയസ്സില്ഒരാള്നിര്യാതനാകുമ്പോള്അകാല മരണം എന്നു വിശേഷിപ്പിയ്ക്കാനാകില്ല. പക്ഷെ രാഘവന്മാഷിന്റെ മരണം അപ്രതീക്ഷിതമായിരുന്നു എന്ന് തീര്ച്ചയായും പറയാം. പ്രായാധിക്യത്താലുള്ള അസുഖങ്ങളൊക്കെ ഉണ്ടായിരുന്നെങ്കിലും മാഷ്തീരെ കിടപ്പിലായിരുന്നില്ല. “ശരവണ”ത്തില്തന്നെ കാണാനെത്തുന്ന ആരാധകര്‍, സുഹൃത്തുക്കള്‍, ശിഷ്യര്എന്നിവരോടൊക്കെ നിറപുഞ്ചിരിയുമായി, ശിശുസഹജമായ നിഷ്കളങ്കതയോടെ ഹൃദയം തുറന്ന് സംസാരിക്കാനും അദ്ദേഹത്തിന്ഉത്സാഹമായിരുന്നു. മാസ്റ്ററുടെ നൂറാം പിറന്നാള്അതിവിപുലമായി ഡിസമ്പര്മാസത്തില്ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു തലശ്ശേരിയും, കേരളവും. അപ്പോഴാണ്ആകസ്മികമായി രാഘവന്മാസ്റ്റര്വിട പറയുന്നത്‌.

നാലുമാസം മുമ്പ്ശരവണത്തില്പോയി മാഷെ കണ്ട്കുറച്ചുനേരം ചിലവഴിച്ച്തിരിച്ചെത്തി എഴുതിയ ഒരു ബ്ലോഗ്കുറിപ്പ് അവസാനിപ്പിച്ചത് വരികളോടെയായിരുന്നു


"സാര്ത്ഥകമായ ഒന്നര മണിക്കൂറിനു ശേഷം പിരിയുമ്പോള്വീണ്ടും വരണമെന്ന് പറഞ്ഞാണ്സംഗീതലോകത്തെ മുത്തച്ഛന്ഞങ്ങളെ യാത്രയാക്കിയത്‌. വരും തീര്ച്ചയായും വന്നു കാണും എന്ന് മനസ്സില്ഉറപ്പിച്ച്ഞങ്ങള്വിട പറഞ്ഞു"

 
ഇനി ശരവണത്തില്മാഷില്ല. ഒരു പാടു നല്ല ഓര്മ്മകളും, താന്ഈണം കൊടുത്ത്പ്രശസ്തമാക്കിയ നൂറു കണക്കിന്ഗാനങ്ങളും നമുക്ക്നല്കി മാഷ്യാത്രയായി. മാസ്റ്ററുടെ കുടുംബാംഗങ്ങളുടേയും ആരാധകരുടേയും ദു:ഖത്തില്ഞാനും പങ്കു ചേരുന്നു.



Wednesday, October 16, 2013

ചെറിയ ഒരു വാര്‍ത്ത, ചെറുതല്ലാത്ത വിങ്ങല്‍. മധുരിയ്ക്കുന്ന കുറെ ഓര്‍മ്മകളും.


പത്രങ്ങളുടെ പ്രാദേശിക പേജിലെ ചരമകോളത്തില്‍ നാലു വരി വാര്‍ത്തയില്‍ ഒതുങ്ങേണ്ടതാണ്‌ ഇ പി കലന്തന്‍ കോയയുടെ (85) മരണം. കോഴിക്കോട്ടെ നൂറു കണക്കിനു പഴക്കട ഉടമകളില്‍ ഒരാള്‍ മാത്രമായ അദ്ദേഹത്തിന്റെ ചരമവാര്‍ത്ത കൂടുതല്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിയ്ക്കാന്‍ വകയില്ല. എന്നാല്‍ ചില പത്രങ്ങളെങ്കിലും നാലു വരിയില്‍ കവിഞ്ഞ പ്രാധാന്യം കോയക്കയ്ക്ക്‌ നല്‍കി. കലന്തന്‍സിലെ വൈവിദ്ധ്യമാര്‍ന്ന ഫ്രൂട്ട്‌ ജ്യൂസുകളെക്കുറിച്ചും അവര്‍ എഴുതി.

മുപ്പത്തഞ്ചു കൊല്ലത്തിലേറെയായി കലന്തന്‍ കോയക്കയുമായുള്ള എന്റെ ബന്ധം ഒരു കടയുടമയും ഉപഭോക്താവും എന്ന് നിലയിലായിരുന്നില്ല. ജോലിസ്ഥലത്തിനടുത്ത്‌ മാനാഞ്ചിറ സ്ക്വയറിനു സമീപമുള്ള ഫ്രൂട്ട്‌ സ്റ്റാള്‍ എന്നനിലയ്ക്ക്‌ അവിടെ നിന്ന് വല്ലപ്പോഴും മാങ്ങ, ആപ്പിള്‍, മുന്തിരി, ഓറഞ്ച്‌
തുടങ്ങിയ പഴങ്ങള്‍ ഏതെങ്കിലും വാങ്ങിത്തുടങ്ങിയതോടെയാണ്‌ കസ്റ്റമര്‍ ബന്ധം തുടങ്ങുന്നത്‌. വിപുലമായ പഴവര്‍ഗ്ഗശേഖരം അവിടെയുണ്ടായിരുന്ന അക്കാലത്ത്‌ ജ്യൂസ്‌ ഒരു ഫാഷനായി മാറിയിരുന്നില്ല. സോഡ/ ലെമനേഡ്‌/സര്‍ബത്ത്‌ ആയിരുന്നു നഗരത്തിലെത്തുന്നവരുടെ ദാഹശമനി. പിന്നീട്‌ ഇവയെല്ലാം വിവിധയിനം ജ്യൂസുകള്‍ക്ക്‌ വഴിമാറി. വെറും പഴച്ചാറുകള്‍ എന്ന രീതിയിയില്‍ നിന്ന് മുന്നോട്ട്‌ പോയി വിവിധ കോമ്പിനേഷനുകള്‍ ഉള്‍പ്പെടുത്തി രുചിയുടെ മഹാസാഗരം തീര്‍ക്കുകയായിരുന്നു കോയക്ക. പതുക്കെപ്പതുക്കെ നഗരത്തിലെ തിരക്കുപിടിച്ച മാനാഞ്ചിറ ചത്വരപരിസരത്ത്‌ കലന്തന്‍സിലെ ജ്യൂസിനു വേണ്ടിയുള്ള തിരക്കും കൂടുകയായിരുന്നു. കടയുടെ മുന്നില്‍ കാറു നിര്‍ത്തി ജ്യൂസുകള്‍ക്ക്‌ കാത്തുനില്‍ക്കുന്നവരുടെ എണ്ണം കൂടി വന്നു. നാലഞ്ചു പയ്യന്മാര്‍ ഈ സേവനത്തിനായിമാത്രം നിയമിയ്ക്കപ്പെട്ടു.

വളര്‍ച്ചയുടെ പടവുകള്‍ കയറിപ്പോകുമ്പോഴും കോയക്ക എന്നോടുള്ള സൗഹൃദത്തില്‍ ഒരു കുറവും വരുത്തിയില്ല. എട്ടോ പത്തോ ദിവസത്തിലൊരിക്കല്‍ കുറച്ചു പഴങ്ങള്‍ വാങ്ങാന്‍ ചെല്ലുന്ന എനിയ്ക്ക്‌ പ്രത്യേക പരിഗണന. കോയക്ക തന്നെ ഗുണനിലവാരമുള്ളവ തിരഞ്ഞെടുത്ത്‌ തരും. "മിസ്സിസിന്‌ സുഖം തന്നെയല്ലേ? അന്വേഷണം പറയൂ" എന്നെല്ലാം പറയും. ചില ദിവസങ്ങളില്‍ "ന്ന് ങ്ങള്‌ കൊണ്ടോണ്ട, അത്ര കൊണം ല്ല. നാളെ ബരീ" എന്നാകും പറയുക. ഓര്‍ഡര്‍ അനുസരിച്ച്‌ പായ്ക്ക്‌ ചെയ്യുമ്പോള്‍ രണ്ട്‌ ഓറഞ്ചോ, ആപ്പിളോ മറ്റോ കൂടുതല്‍ ഇട്ട്‌ "ഇത്‌ ന്റെ വക മോനിക്ക്‌" എന്നും പറയുമായിരുന്നു.

ഏതാണ്ട്‌ ഒരു കൊല്ലം മുമ്പ്‌ വരെ എന്നും കാലത്ത്‌ പത്ത്‌ പത്തര മുതല്‍ കടയില്‍ വരുമായിരുന്ന കോയക്കയോട്‌ മക്കള്‍ ഇനി വീട്ടില്‍ വിശ്രമിച്ചാല്‍ പോരെ ഇവിടുത്തെ കാര്യങ്ങള്‍ക്ക്‌ ഞങ്ങളൊക്കെയുണ്ടല്ലോ എന്ന് പറയുന്ന കാര്യം സൂചിപ്പിച്ച്‌ കോയക്ക പറഞ്ഞത്‌ "ബടെ വന്ന് ങ്ങളെയൊക്കെ കണ്ട്‌ എന്തെങ്കിലും ഒക്കെ ചെയ്താല്‍ ന്റെ സൂക്കട്‌ ഞാന്‍ മറക്കും, ങ്ങനെ നടക്കുന്നത്‌ ബടെ ബരുന്നോണ്ടാ" എന്നായിരുന്നു.

അസുഖം മൂലം കടയില്‍ വരാതിരുന്നതിനകാലത്ത്‌ ഒരുതവണ വീട്ടില്‍ പോയി അദ്ദേഹത്തെ കണ്ടിരുന്നു. കലന്തന്‍ കോയയുടെ കുടുംബത്തിന്റെ ദുഖത്തില്‍ ഞാനും പങ്കു ചേരുന്നു. ഒരര്‍ഥത്തില്‍ ഒരു കുടുംബാംഗമെന്ന പരിഗണന എനിയ്ക്കും കിട്ടിയിരുന്നു താനും

അനുബന്ധം: കലന്തന്‍സിലെ സ്പെഷ്യല്‍ "ഷാര്‍ജ ഷെയ്ക്ക്‌" ആയിരുന്നു. അതിനെക്കുറിച്ച്‌ ഓര്‍ക്കുമ്പോഴും വേദനിയ്ക്കുന്ന ഒരു ഓര്‍മ്മയുണ്ട്‌. പ്രദീപ്‌ എന്ന ഒരു ജോലിക്കാരനായിരുന്നു ഷാര്‍ജയുടെ ഉപജ്ഞാതാവ്‌. ഷാര്‍ജ കപ്പ്‌ ക്രിക്കറ്റ്‌ നടക്കുന്ന കാലത്താണ്‌ പ്രദീപ്‌ ജ്യൂസില്‍ ഒരു പുതിയ കോമ്പിനേഷന്‍ കണ്ടെത്തിയത്‌. ഞാലിപ്പൂവന്‍ പഴം, പാല്‍, പഞ്ചസാര, പിന്നെ എന്തോ ഒരു ട്രേഡ്‌ സീക്രട്ടും ചേര്‍ത്ത്‌ ഒരു പാനീയം തയാറാക്കി. ഉഗ്രന്‍ രുചി. ഇതിന്‌ എന്താണ്‌ പേരിടേണ്ടത്‌ എന്ന ആലോചനക്കൊടുവില്‍ ഷാര്‍ജ കപ്പ്‌ മല്‍സരം നടക്കുകയല്ലേ, നമുക്ക്‌ ഷാര്‍ജ ഷേയ്ക്ക്‌ എന്ന് പേരു കൊടുക്കാം എന്ന് തീരുമാനിച്ചു. അങ്ങിനെയാണ്‌ പ്രശസ്തമായ ഷാര്‍ജ ഷേയ്ക്ക്‌ രൂപംകൊള്ളുന്നത്‌. പ്രദീപിനെക്കുറിച്ച്‌ ചില പത്രങ്ങളിലൊക്കെ വന്നിരുന്നു അക്കാലത്ത്‌. അര്‍ബുദ രോഗത്തെത്തുടര്‍ന്ന് തികച്ചു ആകസ്മികമായാണ്‌ ആ ചെറുപ്പക്കാരന്‍ മരണമടഞ്ഞത്‌. മരണത്തിനു രണ്ടു ദിവസം മുന്‍പ്‌ അവനുമായി ചികിത്സാകാര്യങ്ങളും കുടുംബകാര്യങ്ങളുമെക്കെ സംസാരിച്ച്‌ പിരിഞ്ഞതായിരുന്നു. തികച്ചും പ്രസന്നവദനനായിരുന്ന പ്രദീപിന്റെ മരണവും മറ്റൊരു മുറിപ്പാടായി ഇന്നും മനസ്സിലുണ്ട്‌.

Saturday, July 6, 2013

എ എസ്സിനെ ഓര്‍ക്കുമ്പോള്‍...


എ എസ്‌ നായര്‍ (1936-1988)

പ്രശസ്ത രേഖാചിത്രകാരനും കാര്ട്ടൂണിസ്റ്റുമായിരുന്ന എസ്നായരുടെ ഇരുപത്തഞ്ചാം ചരമവാര്ഷികദിനമായിരുന്നു കഴിഞ്ഞ ജൂണ്‍ 30. ഇതോടനുബന്ധിച്ച്കോഴിക്കോട്ലളിതകലാ അക്കഡമി ആര്ട്ട്ഗാലറിയില് എസ്സിന്റെ രേഖാചിത്രങ്ങളുടെ ഒരു പ്രദര്ശനം സംഘടിപ്പിച്ചിരുന്നു. മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ 1961-88 കാലയളവില്എസ്വരച്ച ചിത്രങ്ങളില്നിന്ന് തിരഞ്ഞെടുത്ത കുറച്ചെണ്ണം.  അച്ചടിക്കാനായി കൊടുക്കുമ്പോള് ചിത്രങ്ങളില് എസ്സ്വന്തം കൈപ്പടയില്എഴുതിയ നിര്ദേശങ്ങള്അടക്കമുള്ള ഒറിജിനലിന്റെ പകര്പ്പുകളായിരുന്നു ചിത്രങ്ങള്‍. ധാരാളം ആസ്വാദകരെ ആകര്ഷിച്ച ചിത്രപ്രദര്ശനം കണ്ടു മടങ്ങുമ്പോള്‍ 28 കൊല്ലം മുമ്പ് എസ്സുമൊത്ത്ഒരേ കോളനിയിലെ വ്യത്യസ്ത ഫ്ലാറ്റുകളില്ജീവിച്ച മൂന്നു കൊല്ലത്തെ അനുഭവങ്ങള് ഓര്മ്മയിലെത്തി.

ആരായിരുന്നു എസ്‌ “എന്ന രണ്ടക്ഷരങ്ങളില് പൊതുവെ അറിയപ്പെട്ടിരുന്ന എസ്നായര്എന്ന ചിത്രകാരന്‍? അത്തിപ്പറ്റ ശിവരാമന്നായര് മനുഷ്യന്റെ ജീവിതം ചെര്പ്പുളശ്ശേരിയ്ക്കടുത്ത കാറല്മണ്ണയില്നിന്ന് ആരംഭിക്കുന്നു. 1936 മേയ് മാസത്തി പാലക്കാട് ജില്ലയിലെ കാറല്മണ്ണയിലെ അത്തിപ്പറ്റ വീട്ടി ആണ്ജനനം. കാറൽമണ്ണ യു.പി. സ്കൂളിൽപ്രാഥമിക പഠനം. തുടര്ന്ന് ചെര്പ്പുളശ്ശേരി ഹൈസ്കൂളി എസ്.എസ്..സി വരെ.  കടുത്ത ദാരിദ്ര്യം നിമിത്തം തൃക്കിടീരി മനയെ ആശ്രയിച്ചായിരുന്നു ജീവിതം. മനയ്ക്കലെ വാസുദേവ നമ്പൂതിരി,  മദിരാശി സ്കൂ ഓഫ് ർട്സിൽ ചിത്രകല പഠിക്കാ പറഞ്ഞയച്ചത് .എസ്സിന്റെ ജീവിതത്തിലെ വഴിത്തിരിവായി. പല പ്രശസ്ത ചിത്രകാരന്മാരുടേയും ഗുരുവായ  കെ സി എസ്സ്‌ പണിയ്ക്കര്‍ ആയിരുന്നു ചിത്രകലയി .എസിന്റെയും  ഗുരു.  മദിരാശിയി മറ്റുവരുമാനങ്ങളില്ലാത്ത .എസ്, ചെര്പ്പുളശ്ശേരിയ്ക്കടുത്ത ചളവറ സ്വദേശിയായ . കൃഷ്ണ നായ നടത്തുന്ന ഹോട്ടലി ജോലിക്കാരനായി,  അവിടെ തന്നെ താമസിച്ചു പഠനം തുടരുകയായിരുന്നു.  പിന്നീട്കൃഷ്ണ നായരുടെ ബധിരയും മൂകയുമായ മകളെ  1964 വിവാഹം ചെയ്തു. അതി ഒരു മകളുണ്ട്,  സുധ. സുധയ്ക്കും, ഭര്ത്താവ്‌  ജയദേവനും മാതൃഭൂമിയില്ജോലി. രണ്ടു കുട്ടികള് സംതൃപ്തജീവിതം നയിക്കുന്നു.


കാറൽമണ്ണ പൊതുജന വായനശാല നടത്തിയിരുന്നകൈരളികൈയെഴുത്തുമാസികയിലൂടെ ആണ് .എസിന്റെ ആദ്യകാല രേഖാചിത്രങ്ങ പുറത്തുവന്നത്. മദിരാശിയി പഠിക്കുന്ന കാലത്ത് മാതൃഭൂമി വാരാന്ത്യപ്പതിപ്പിലും  ജയകേരളം  മാസികയിലും വരച്ചിരുന്നു. ചിത്രകല പഠനത്തിനുശേഷംപേശുംപടംഎന്ന തമിഴ് സിനിമാമാസികയുടെ പത്രാധിപസമിതിയി കുറച്ചുകാലം ജോലി നോക്കി. 1961 ല്ആണ്  മാതൃഭൂമി ആഴ്ച്ചപ്പതിപ്പി ചിത്രകാരനായി ജോലിക്ക് ചേര്ന്നത്. എം വി ദേവന്മാതൃഭൂമിയിൽനിന്നും പോയ ഒഴിവിൽ. ദേവ തന്നെആയിരുനു .എസ്സിന്റെ പേ മാതൃഭൂമി മാനേജ്മെന്റിനോട് നിർദ്ദേശിച്ചത്. മൂന്നു പതിറ്റാണ്ടോളം ആഴ്ച്ചപ്പതിപ്പിലൂടെ മലയാളത്തിലേയും ഇതര ഭാഷകളിലേയും ഒട്ടനവധി കഥാപാത്രങ്ങൾക്ക് രേഖാചിത്രങ്ങളിലൂടെ ദൃശ്യാവിഷ്കാരം നടത്തിയ. അദ്ദേഹം മികച്ചൊരു കാർട്ടൂണിസ്റ്റുകൂടെ ആയിരുന്നു. നാടകത്തിലും കേരളീയ അനുഷ്ഠാനകലകളിലും ഏറെ പ്പരനായിരുന്നു. മരണം എന്ന പേരി ഒരു നാടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മറാഠനോവലിസ്റ്റ് വി എസ്ഖാണ്ഡേക്കറുടെ  യയാതി എന്നനോവ മലയാളത്തി പരിഭാഷപ്പെടുത്തി മാതൃഭൂമിയി ഖണ്ഡശ:പ്രസിദ്ധീകരിച്ചപ്പോ ഇലസ്റ്റ്റേഷ ചെയ്തത് .എസ്. ആയിരുന്നു


കൂടാതെ മലയാളത്തിലെ ഒട്ടനവധി എഴുത്തുകാരുടെ നോവലുകള്ക്കും, ചെറുകഥകള്ക്കും അദ്ദേഹം ഇലസ്ട്രേഷ നിർവ്വഹിച്ചിട്ടുണ്ട്.  ബഷീര്‍, ലളിതാംബിക അന്തര്‍ജ്ജനം, കോവിലന്‍, എം ഗോവിന്ദന്‍, എം സുകുമാരന്‍ , കേശവദേവ്‌, മാടമ്പ്‌, വത്സല,  ആശാപൂര്ണ്ണാ ദേവി, സേതു എന്നിവരടക്കം ഒരുപാടുപേരുടെ രചനകള്‍ക്ക്‌.









 മാതൃഭൂമി ചീഫ് ർട്ടിസ്റ്റായി ജോലിയിലിരിക്കെ 1988 ജൂ 30ന് ൻപത്തിരണ്ടാം വയസ്സിലാണ് എസ്സിന്റെ അപ്രതീക്ഷിത മരണം സംഭവിച്ചത്



നേരത്തെ പരിചയമുണ്ടായിരുന്നുവെങ്കിലും എസ്സുമായി അടുത്ത്ഇടപഴകുന്നത്‌ 1985 മുതല്ക്കായിരുന്നു. കോഴിക്കോട്ടെ പത്രപ്രവര്ത്തകര്ക്കായി  കേരള സംസ്ഥാന ഹൗസിംഗ്ബോര്ഡ് നിര്മ്മിച്ചുനല്കിയതായിരുന്നു കെ പി കേശവമേനോന്ഹൗസിംഗ്കോളനിയിലെ രണ്ടു ബ്ലോക്കുകള്‍. അവിടെ പത്രക്കാരല്ലാത്ത കുറച്ചുപേര്ക്കും ഫ്ലാറ്റുകള്അനുവദിച്ചു കിട്ടി. അക്കൂട്ടത്തില്ഒരെണ്ണം ലഭിച്ചപ്പോള്ഞാന്അങ്ങോട്ട്താമസം മാറ്റിയത്‌ 85 ല്‍. സമീപവാസികളെല്ലാം പ്രശസ്തരായ പത്രപ്രവര്ത്തകരായിരുന്നു. മാതൃഭൂമിയില്നിന്ന് എസ്സ്‌, ജെ ആര്പ്രസാദ്‌, ദേശാഭിമാനിയിലെ പി ജനാര്ദ്ദനന്‍ (അതെ..എക്കണോമിക്സ്ടൈംസിലെ നല്ല ജോലി രാജിവെച്ച്ദേശാഭിമാനിയില്അസിസ്റ്റന്റ് എഡിറ്ററായി ചേര്ന്ന പി ജെ തന്നെ. ലളിതജീവിതം, സാമ്പത്തിക കാര്യങ്ങളില്അഗാധ അറിവ്‌),  മലപ്പുറം മൂസ, സി എം അബ്ദുറഹിമാന്‍, സിദ്ധാര്ഥന്പരുത്തിക്കാട്എന്നിവര്‍. മനോരമയിലെ ബാലകൃഷ്ണന് മാങ്ങാട്‌, കേരളകൗമുദിയിലെ പി ജെ മാത്യു, യു കെ കുമാരന്‍, ടി വി വേലായുധന്‍, യു എന് വിജയേട്ടന്‍,കേസരിയിലെ സുകുമാരേട്ടന്‍, ദിനത്തന്തി ശ്രീനിവാസന്സാമി, ദീപിക കൃഷ്ണപ്പണിക്കര്തുടങ്ങി ഒരുപാടുപേരുടെ ഇടയിലായിരുന്നൂ താമസം. അന്ന് ഇന്ത്യന് എക്സ്പ്രസ്സിലായിരുന്ന, ഇപ്പോള്ദേശാഭിമാനി കണ്സള്ടിംഗ്എഡിറ്റര്എന്മാധവന് കുട്ടിക്കും അവിടെ ഒരു ഫ്ലാറ്റ്ഉണ്ടായിരുന്നു, അദ്ദേഹം അവിടെയായിരുന്നില്ല താമസമെങ്കിലും.



പി, സിദ്ധാര്ഥന്‍, എ.എസ്‌, മാത്യു തുടങ്ങിയവരെല്ലാം ഞാന് താമസിച്ചിരുന്ന ബ്ലോക്കില്ത്തന്നെയായിരുന്നു. മിക്കവാറും ദിവസങ്ങളില്രാത്രി എട്ടുമണിയോടെ ഒരു ഒത്തുകൂടലുണ്ട്‌, ചീട്ടു കളിക്കാനായി. വേദി എന്റെ ഫ്ലാറ്റിനു മുന്നില്‍. എസ്തന്നെയാകും മുന്കൈ എടുക്കുക, മിയ്ക്കവാറും. പിന്നെ ഒന്നുരണ്ടു മണിക്കൂര്വാശിയേറിയ 28 കളി. തോല്ക്കുന്നവര്തലയില്തൊപ്പിയൊക്കെ വെക്കേണ്ടി വരും!

എന്റെ മകന്അടക്കമുള്ള ഫ്ലാറ്റിലെ കുട്ടികളുടെ "ഇഷ്ടതാരങ്ങളായിരുന്നൂ" എ.എസ്മാമനും ഇ.പി അങ്കിളുമെല്ലാം.  (ഭാര്യ  നേരത്തെ മരണമടഞ്ഞതിനാല്എ.എസ്മകള്സുധയെ ബോര്ഡിംഗില്ചേര്ത്ത് പഠിപ്പിക്കയായിരുന്നു  അക്കാലത്ത്‌).  കുട്ടികളുടെ കൂട്ടുകൂടി തമാശകള്പറഞ്ഞ്ചിരിയരങ്ങൊരുക്കുന്ന എസ്‌  മനസ്സില്നിന്ന് മായില്ല

1988 ജൂണ്‍ 30. ജീവിതത്തില്മറക്കാന്പറ്റാത്ത ഒരു ദിവസമായിരുന്നു. കാലത്ത്‌ 10 മണിയോടടുത്ത്ഓഫീസിലിലേക്ക്പോകാനായി ഞാന്ഇറങ്ങുമ്പോള് എസ്സും കൂടെ ഉണ്ടായിരുന്നു. യുണിവേര്സിറ്റിയില്ഒരു പരിപാടിയുണ്ട്‌. അതിനു പോകണം വൈകീട്ട്കാണാം എന്നാണ് പിരിയുമ്പോള് എസ്പറഞ്ഞത്‌. 



ഉച്ചയ്ക്ക്ഒരുമണിയോടെ സിദ്ധാര്ഥന്റെ ഫോണ് വന്നു. “നമ്മുടെ എസ്‌...” വാക്കുകള്മുറിയുന്നു. എസ്പോയി എന്ന് പറഞ്ഞൊപ്പിച്ചു, സിദ്ധന്‍. മാതൃഭൂമി എം എം പ്രസ്സിലുണ്ട് ഉടനെ വരില്ലേ... “

തീര്ത്തും അവിശ്വസനീയമായ വാര്ത്ത കേട്ട അമ്പരപ്പോടെ തരിച്ചു നിന്നു. പിന്നീട്സമനില വീണ്ടെടുത്ത് മാതൃഭൂമിയിലേയ്ക്ക്‌. അവിടെയെത്തിയപ്പോഴാണ്വിവരങ്ങള്അറിയുന്നത്‌. എസ് യുണിവേര്സിറ്റിയിലേയ്ക്ക്പോയില്ല. 12.30 ആയപ്പോള്ഒരു ഓട്ടോ റിക്ഷയില് മാതൃഭൂമിയുടെ പടിക്കലെത്തി ഇറങ്ങുമ്പോഴേക്കും കുഴഞ്ഞു വീഴുന്നു. നീണ്ട 27 കൊല്ലം താന്ജോലിചെയ്ത സ്ഥാപനത്തിനു മുന്നിലെത്തി ജീവന്വെടിയുന്നു. ഹൃദയാഘാതമായിരുന്നു. ഞങ്ങളൊക്കെ എത്തുമ്പോള്പത്രക്കടലാസുകള്ക്കിടയില് മെലിഞ്ഞു നീണ്ട ശരീരം കിടത്തിയിരിക്കുന്നു

വെറും 52 കൊല്ലം മാത്രം നീണ്ട ജീവിതം. ഒരുപാട്വിഷമങ്ങള്ഉള്ളിലൊതുക്കി പരിചയക്കാര്ക്കെല്ലാം സ്നേഹം വാരിക്കോരിക്കൊടുത്ത്‌, നര്മ്മത്തില്ചാലിച്ച സംഭാഷണത്താല്മറ്റുള്ളവരുടെ വേദനകള്നുള്ളിക്കളയാന്ശ്രമിച്ച എസ്സിനെ നിശ്ചലശരീരം അധികനേരം നോക്കിനില്ക്കാന്കെല്പ്പില്ലായിരുന്നു.

വൈകുന്നേരം മൃതദേഹം വഹിച്ച ആംബുലന്സിന്റെ കൂടെ കാറില്പി ജെ മാത്യു, സിദ്ധാര്ഥന്‍, മെഡിക്കല്ഫീല്ഡില്പ്രവര്ത്തിക്കുന്ന സി ജെ മാത്യു എന്നിവരോടൊപ്പം കാറല്മണ്ണയ്ക്ക്‌. മിഥുനത്തിലെ ഇരുണ്ട  ഒരു സായാഹ്നം, ചന്നം പിന്നം മഴപെയ്യുന്നു. മൂടിക്കെട്ടിയ ആകാശം പോലെത്തന്നെ മൂടിക്കെട്ടിയ മനസ്സുമായി ഞങ്ങള്കാറല്മണ്ണയിലെത്തി. ദുഖസാന്ദ്രമായ അന്തരീക്ഷത്തില്നടന്ന സംസ്കാരച്ചടങ്ങുകള്ക്ക്ശേഷം അര്ധരാത്രി തിരിച്ചു പോന്നു.

ഒരുപാടു മരണങ്ങള്ക്ക്സാക്ഷ്യം വഹിയ്ക്കേണ്ടി വന്നിട്ടുണ്ടെങ്കിലും ഇതുപോലെ അപ്രതീക്ഷിതവും മനസ്സില്കടുത്ത ആഘാതമേല്പ്പിച്ചതുമായ മരണങ്ങള് ചുരുക്കമായിരുന്നു, അതു വരെ.


എസ്സിന്റെ ഇരുപത്തഞ്ചാം ചരമവാര്ഷികത്തോടനുബന്ധിച്ച്അദ്ദേഹത്തിന്റെ രേഖാചിത്രങ്ങളുടെ പ്രദര്ശനം സംഘടിപ്പിക്കാന്മുന്കൈയ്യെടുത്ത ജെ ആര്പ്രസാദിനും കൂട്ടുകാര്ക്കും നന്ദി.

( എസ്ജീവിതരേഖ, ചിത്രങ്ങള്എന്നിവയ്ക്ക്കടപ്പാട്‌: പ്രസാദ് എഡിറ്റ്ചെയ്ത്പ്രസിദ്ധീകരിച്ച " എസ്‌ -വരയും കാലവും" എന്ന പുസ്തകം, ജൂണ് 30ന്റെ മാതൃഭൂമി വാരാന്തപ്പതിപ്പ്‌)