Wednesday, November 5, 2008
യൂറോപ്പിലൂടെ- ഭാഗം 8 (സ്വിസ്സ്- യുങ്ങ് ഫ്രോ ജോഷ്)
(ഇംഗ്ലീഷില്‍ സ്പെല്ലിംഗ് Jung frau Joch ആണ്. മലയാള ഉച്ചാരണം ശരിയോയെന്നറിയില്ല. സ്വിസ്സില്‍ "ജ" ഇല്ലപോലും-പകരം "യ" ആണെന്ന് അഭിജ്ഞമതം).
യൂറോപ്പിലെ ഏറ്റവും ഉയരമേറിയ കൊടുമുടിയാണ് യുങ്ങ് ഫ്രോ-11333 അടി ഉയരമെന്നാണ് കണക്ക്. ഉയരത്തിന്റെ കാര്യത്തില്‍ ഇന്‍ഡ്യയിലെ റോത്തങ്ങ് പാസ്സെല്ലാം (ഉയരം 12000 അടിയില്‍ മീതെ) മുന്നില്‍ നില്‍ക്കുന്നു. എന്നാല്‍ യാത്രാസൗകര്യത്തിലും മലമുകളിലെ ക്രമീകരണങ്ങള്‍, മറ്റു സൗകര്യങ്ങള്‍ എന്നിവയിലെല്ലാം യുങ്ങ് ഫ്രോ ബഹുദൂരം മുന്നില്‍ത്തന്നെ.
താഴ്‌വാരപ്രദേശമായ ഇന്റര്‍ലേക്കണില്‍ നിന്ന് റെയില്‍മാര്‍ഗമാണ് യുങ്ങ് ഫ്രോവിലേക്കു യാത്ര.ആധുനികസൗകര്യങ്ങളുള്ള റെയില്‍ വേ സ്റ്റേഷനുകളാണ് തുടക്കം മുതല്‍ കൊടുമുടിവരെ. അഞ്ചുമിനിറ്റ് ഇടവിട്ട് മുകളിലേക്കും താഴേക്കും വണ്ടികള്‍ ഓടിക്കൊണ്ടിരിക്കും. വണ്ടിയില്‍ നിന്നുള്ള പക്ഷിവീക്ഷണദൃശ്യങ്ങള്‍ നയനാനന്ദകരം. യുങ്ങ്ഫ്രോ റെയില്‍വെയുടെ പിതാവ് എന്നറിയപ്പെടുന്നത് അഡോല്‍ഫ് ഗുയേര്‍. 1894 അദ്ദേഹം സമര്‍പ്പിച്ച പ്രോജക്ട് ആണ് പിന്നീട് യാഥാര്‍ത്ഥ്യമായത്.
യുങ്ങ് ഫ്രോയുടെ മുകളിലും റ്റിറ്റ് ലിസ് പോലെ എല്ലാ സൗകര്യങ്ങളും ലഭ്യമാണ്. റസ്റ്റാറന്റുകള്‍, സുവനീര്‍ ഷോപ്പുകള്‍ എന്നിവക്കെല്ലാം പുറമേ ഇവിടെ ഒരു പോസ്റ്റോഫീസുമുണ്ട്. ലോകത്തിന്റെ നാനാഭാഗത്തുനിന്നും വരുന്ന സഞ്ചാരികളില്‍ വളരെപ്പേര്‍ സ്വന്തം നാടിലേയ്ക്ക് ഒരു കത്തെങ്കിലും ഈ പോസ്റ്റോഫീസില്‍ പോസ്റ്റ് ചെയ്യുന്നു. രണ്ട് ആഴ്ചയ്ക്കുള്ളില്‍ നിര്‍ദ്ദിഷ്ടസ്ഥലത്ത് കത്തെത്തുമെന്നു അധികൃതരുടെ ഉറപ്പ്.
മഞ്ഞുമലയില്‍ കുറേനേരം ചിലവഴിക്കുകയും, റസ്റ്റാറന്റിലെ ലൈവ് മ്യൂസിക്ക് ആസ്വദിച്ചുകൊണ്ട് ഭക്ഷണം കഴിക്കുകയും, അല്‍പസ്വല്‍പം സ്മരണികകള്‍ വാങ്ങുകയും ചെയ്തശേഷം പോസ്റ്റോഫീസില്‍ പോയി ഒരു കത്തും പോസ്റ്റുചെയ്ത് തിരികെയിറങ്ങാന്‍ വണ്ടിയില്‍ കയറി.
ഇന്റര്‍ലേക്കണില്‍ എത്തി പുറംകാഴ്ചകള്‍ ആസ്വദിച്ചു നടന്നു.
തുടര്‍ന്നുള്ള യാത്ര സ്വിസ്സിന്റെ അതൃത്തിയിലെ ലിച്ചെന്‍സ്റ്റൈന്‍ എന്ന കൊച്ചു "രാജ്യം" താണ്ടി ആസ്റ്റ്‌റിയയിലേയ്ക്ക്.
Subscribe to:
Post Comments (Atom)
2 comments:
ഇംഗ്ലീഷില്‍ സ്പെല്ലിംഗ് Jung frau Joch ആണ്. മലയാള ഉച്ചാരണം ശരിയോയെന്നറിയില്ല. സ്വിസ്സില്‍ "ജ" ഇല്ലപോലും-പകരം "യ" ആണെന്ന് അഭിജ്ഞമതം
ബാലു
താങ്കളുടെ ബ്ലോഗിന്റെ ലിങ്ക് എന്റെ യാത്രാവിവരണ ബ്ലോഗില്‍ ചേര്‍ക്കുന്നതിന് അനുവാദം ചോദിക്കുന്നു.
Post a Comment