Monday, November 3, 2008

യൂറോപ്പിലൂടെ- ഭാഗം 5 (ജര്‍മനി-കൊളോണ്‍)





ആംസ്റ്റര്‍ദാമില്‍ നിന്ന് കൊളോണിലേയ്ക്കു മുന്നൂറോളം കി മി ദൂരമുണ്ട്‌. ബസ്സില്‍ യാത്ര തുടര്‍ന്നു. മൂന്നു മണിക്കൂര്‍ കൊണ്ട്‌ കൊളോണ്‍ നഗരത്തിലെത്തി.കൊളോണിലെ പ്രധാന ആകര്‍ഷണം കൊളോണ്‍ കത്തിഡ്രല്‍ തന്നെ. മനുഷ്യന്റെ ഭാവനയുടേയും അധ്വാനശേഷിയുടേയും പ്രതീകമായി തലയുയര്‍ത്തി നില്‍ക്കുന്നു ഈ പള്ളി. പതിമൂന്നാം നൂറ്റാണ്ടില്‍ പണി തുടങ്ങിയ ഈ പള്ളിയുടെ നിര്‍മാണമ്മ് പൂര്‍ത്തീകരിച്ചത്‌ 600 വര്‍ഷത്തിനു ശേഷമാണത്രേ. 144 മീറ്റര്‍ ഉയരവും 86 മീറ്റര്‍ വീതിയുമുള്ള പള്ളി ശില്‍പ്പചാതുര്യത്തിന്റെ മഹനീയ മാതൃകയാണ്‌. രണ്ടാം ലോകമഹായുദ്ധത്തിലേറ്റ പരിക്കുകള്‍ പരിഹരിച്ച്‌ ലക്ഷക്കണക്കിനു തീര്‍ഥാടകരേയും വിനോദസഞ്ചാരികളുടേയും ആകര്‍ഷണകേന്ദ്രമായി കൊളോണ്‍ കത്തിഡ്രല്‍ നിലകൊള്ളുന്നു.






കൊളോണ്‍ കത്തിഡ്രലില്‍ നിന്ന് പോയത്‌ ജര്‍മ്മനിയിലെ തന്നെ ബോപ്പാര്‍ഡിലേക്കാണ്‌. റൈന്‍ നദീതീരത്തുള്ള ബോപ്പാര്‍ഡ്‌ മുതല്‍ സങ്ക്ത്‌ ഗോര്‍ വരെ റൈന്‍ നദിയിലൂടെയുള്ള യാത്രയും രസകരം. ഇരുവശത്തും ഇടതൂര്‍ന്ന കാടുകളും ചിലയിടങ്ങളില്‍ പഴയ മാതൃകയിലുള്ള കെട്ടിടങ്ങളും, ചില പള്ളികളും എല്ലാം കണ്ട്‌ ക്രുയിസ്‌ യാത്ര തുടര്‍ന്നു.





സങ്ക്ത്‌ ഗോറിലെത്തിയ ശേഷം ബസ്സില്‍ ഹെപ്പെന്‍ഹൈമിലേയ്ക്ക്‌.

1 comment:

Balu said...

ആംസ്റ്റര്‍ദാമില്‍ നിന്ന് കൊളോണിലേയ്ക്കു മുന്നൂറോളം കി മി ദൂരമുണ്ട്‌. ബസ്സില്‍ യാത്ര തുടര്‍ന്നു. മൂന്നു മണിക്കൂര്‍ കൊണ്ട്‌ കൊളോണ്‍ നഗരത്തിലെത്തി.