Saturday, November 1, 2008

യൂറോപ്പിലൂടെ- ഭാഗം 4 (ആംസ്റ്റര്‍ഡാം)


ബ്രസ്സല്‍സ്സില്‍ നിന്നു യാത്ര തുടര്‍ന്നത്‌ ഹോളണ്ടിലെ ആംസ്റ്റര്‍ഡാമിലേയ്ക്കായിരുന്നു. യൂറോപ്പില്‍ മിക്കവാറും സ്ഥലങ്ങളില്‍ റോഡുമാര്‍ഗ്ഗമുള്ള യാത്രയില്‍ കാണൂന്ന പ്രകൃതിദൃശ്യങ്ങള്‍ സമാനമാണ്‌. ഫലഭൂയിഷ്ടമായ കൃഷിയിടങ്ങള്‍, നോക്കെത്താദൂരത്തോളമുള്ള പച്ചപുല്‍പ്പരപ്പുകള്‍, ദൂരെ ആല്‍പ്സ്‌ പര്‍വ്വതനിരകള്‍. നീണ്ടുകിടക്കുന്ന റോഡില്‍ ഇടക്കിടെയുള്ള ടണലുകള്‍. യാത്ര സുഖകരമായിരുന്നു.

ഇപ്പോള്‍ നെതര്‍ലാന്റ്‌ എന്ന പേരില്‍ അറിയപ്പെടുന്ന ഈ രാജ്യം നേരത്തെ ഹോളണ്ട്‌ എന്നും അതിനു മുന്‍പ്‌ ഡച്ച്‌ എന്നുമുള്ള പേരുകളിലായിരുന്നു അറിയപ്പെട്ടിരുന്നത്‌. ആംസ്റ്റര്‍ഡാം നഗരത്തിന്റെ വലിയ ഒരു ഭാഗം സമുദ്രനിരപ്പിനു താഴെയാണ്‌.എന്നാല്‍ ശാസ്ത്രീയമായി തോടുകളും, നീര്‍ത്തടങ്ങളും നിര്‍മ്മിച്ച്‌ ഈ പ്രതികൂലസാഹചര്യത്തെ അവര്‍ മറികടക്കുകയും അതിമനോഹരമായി നഗരത്തെ നിലനിര്‍ത്തുകയും ചെയ്യുന്നു.

നെതര്‍ലാന്റ്സിലെ കാഴ്ച്ചകള്‍ മനസ്സില്‍ മായാതെ കിടക്കുന്നു. ഇതില്‍ മുന്നിട്ടു നില്‍ക്കുന്നത്‌ "മദുരോദം" തന്നെ. ഹോളണ്ടിലെ ഏറ്റവും ചെറിയ നഗരം! 18000 സ്ക്വയര്‍ മീറ്റര്‍ സ്ഥലത്ത്‌ ഒരുക്കിയ ഹോളണ്ടിന്റെ ചെറുപതിപ്പ്‌! ഹോളണ്ടില്‍ കണ്ടിരിക്കേണ്ട ഇരുനൂറോളം സ്ഥലങ്ങള്‍/കെട്ടിടങ്ങള്‍/പള്ളികള്‍/റെയില്‍ വെ സ്റ്റേഷന്‍/എയര്‍പോര്‍ട്‌ തുടങ്ങിയവയുടെയെല്ലാം ചെറുമാതൃകകള്‍ ഇവിടെയുണ്ട്‌-വിശദാംശങ്ങള്‍ തരിമ്പുപോലും ഒഴിവാക്കാതെ.

മദുരോദം കാഴ്ച്ചകള്‍






മദുരോദരത്തിനു ശേഷം ഒരു ഡയമണ്ട്‌ കട്ടിംഗ്‌ ഫക്ടറിയിലേയ്ക്കാണ്‌ പോയത്‌. കരിക്കട്ടയില്‍ നിന്നു വജ്രത്തിലേയ്ക്കുള്ള രൂപ-ഭാവമാറ്റങ്ങള്‍ ഇവിടെ വിശദീകരിക്കുന്നു. അതോടൊപ്പം ലക്ഷങ്ങള്‍ വിലമതിക്കുന്ന വജ്രശേഖരപ്രദര്‍ശനവും വില്‍പ്പനയും ഇവിടെയുണ്ട്‌.

വജ്രമനോഹാരിത







ആംസ്റ്റര്‍നദിയിലെ അണക്കെട്ട്‌ ഉള്ള സ്ഥലം എന്ന അര്‍ഥത്തിലാണുപോല്‍ ആംസ്റ്റര്‍ഡാം എന്ന പേരു ഈ നഗരത്തിനു ലഭിച്ചത്‌. ആംസ്റ്റര്‍ നദിയിലൂടെയുള്ള ജലയാത്രയും ആഹ്ലാദജനകമായിരുന്നു.

ഹോളണ്ട്‌ റ്റുലിപ്പ്‌ പുഷ്പങ്ങളുടെ നാടാണ്‌. എന്നാല്‍ സീസണല്ലാത്തതിനാല്‍ കണ്ട്‌ ആസ്വദിക്കാന്‍ കഴിഞ്ഞില്ല. ഏതായാലും താമസം "ഗോള്‍ഡന്‍ റ്റുലിപ്‌" ഹോട്ടലിലായിരുന്നു.




യാത്ര തുടരുന്നത്‌ ജര്‍മനിയിലെ പ്രശസ്തമായ കൊളോണ്‍ പള്ളിയിലേക്ക്‌...

2 comments:

Balu said...

ബ്രസ്സല്‍സ്സില്‍ നിന്നു യാത്ര തുടര്‍ന്നത്‌ ഹോളണ്ടിലെ ആംസ്റ്റര്‍ഡാമിലേയ്ക്കായിരുന്നു. യൂറോപ്പില്‍ മിക്കവാറും സ്ഥലങ്ങളില്‍ റോഡുമാര്‍ഗ്ഗമുള്ള യാത്രയില്‍ കാണൂന്ന പ്രകൃതിദൃശ്യങ്ങള്‍ സമാനമാണ്‌.

Jayasree Lakshmy Kumar said...

കൊള്ളാം. മദുരൊദം കാഴ്ചകൾ നന്നായിരിക്കുന്നു