കട തുറക്കാറായിട്ടില്ല.
എങ്കിലും സ്വല്പ്പം റിപ്പയറുകള്‍ നടത്താമെന്നു കരുതി വന്നതാണ്.
മലയാളത്തിലേയ്ക്ക് കയറാന്‍ പറ്റുന്നില്ലെന്ന് ചിലരൊക്കെ പറഞ്ഞതിനാല്‍ ഒരു വാതില്‍ വെച്ചു.
മൂത്താശാരിമാരൊന്നും ഇല്ലാത്തതിനാല്‍ ഒരു പടുപണി ചെയ്തു നോക്കി. കുഴപ്പമില്ല അല്ലേ?
പിന്നെ കടയില്‍ വരുന്നവരുടെ കണക്ക് ഉണ്ടായിരിക്കുന്നത് നല്ലതാണെന്നു കരുതി ഒരു യന്ത്രവും സ്ഥാപിച്ചു. കൊട്ടക്കണക്ക് അറിയാമല്ലോ.
ഇനി ഒരു ക്ലോക്ക് വാങ്ങിവെക്കണമെന്നുണ്ട്. എവിടെ കിട്ടുമെന്നു അറിയില്ല.
അറബിയില്‍ നിന്ന് ഇംഗ്ലീഷ് വഴി കിട്ടിയ ഒരു ചൊല്ലുണ്ട്
"അവന് അറിവുണ്ട്. തനിയ്ക്ക് അറിവുണ്ടെന്നു അവന് അറിയുകയും ചെയ്യുന്നു.അവന് ബുദ്ധിമാന്. അവനെ പിന്തുടരുക.
അവന് അറിവുണ്ട്. പക്ഷേ തനിയ്ക്ക് അറിവുണ്ടെന്നു അവന് അറിയുന്നില്ല. അവന് ഉറക്കത്തിലാണ്. അവനെ ഉണര്‍ത്തുക.
അവന് അറിവില്ല. എന്നാല്‍ തനിയ്ക്ക് അറിവില്ലെന്ന് അവന് അറിയുന്നു. അവനെ പഠിപ്പിയ്ക്കുക.
അവന് അറിവില്ല. തനിയ്ക്ക് അറിവില്ലെന്നു അവന് അറിയുന്നുമില്ല. അവന് വിഡ്ഢി. അവനെ വിടുക".
മറ്റു പല കാര്യങ്ങളിലെന്നപോലെ ബ്ലോഗു വിഷയത്തിലും ഞാന്‍ മൂന്നാം ഗണത്തിലാണ്.
അതു കൊണ്ട് ഗുരുഭൂതഗണങ്ങളേ, എന്നെ പഠിപ്പിച്ചാലും!.
5 comments:
പെന്ഷന് പറ്റിയ ബാലുമോനെ :)
ദേ http://www.worldtimeserver.com/clocks/wtsclock001.aspx ഇവിടെപ്പോവുക. അവിടെ കുഞ്ഞിനു പറ്റിയ സംഗതികളൊക്കെക്കിട്ടും. അതെടുത്ത്, ബ്ലോഗിലെ Html/Java code element ന് അകത്ത് paste ചെയ്താ മതി.
പിള്ളമനസ്സില്‍ കള്ളമില്ലെന്ന ചൊല്ല് എത്ര സത്യം!
നിഷ്കളങ്കന് കളങ്കലേശമെന്യേ നന്ദി.
നിഷ്കളങ്കാ..നിനക്കു ഞാന്‍ വെച്ചിട്ടുണ്ടെടാ..!
നിന്നെ ഗുരു എന്നു വിളിച്ചാലെ നീ പറഞ്ഞു കൊടുക്കൂ അല്ലെ..!?
സമയം അറിയാതെ പ്രയാസി എത്രദിവസമായി കിടന്നു കറങ്ങുന്നു, താങ്ക്സ് കുട്ടാ..(വെച്ചിട്ടുണ്ടെന്നു പറഞ്ഞതു ശ്രീശാന്താ..)
ബാലുമാഷെ..ഐ ലവ്ലിയൂ..:)
അപ്പൊ അതും ശര്യായി...
:)
പ്രയാസീ... ഡോണ്ടു ഡോണ്ടു... :)
അറബിയില്‍ നിന്നും ഇംഗ്ലീഷ് വഴി കിട്ടിയ ആ പഴം ചൊല്ല് ഉഗ്രനാണല്ലോ...!!! നന്ദി.
Post a Comment