Sunday, October 21, 2007

എങ്ങിനെ?

ഇന്നലെ ഉച്ചക്ക്‌ പ്രിയതമ ചോദിച്ച ചോദ്യം ഇതായിരുന്നു:
"നിങ്ങള്‍ ഈ ബ്ലോഗില്‍ ഒരു പോസ്റ്റ്‌ ഇടുമ്പോഴേക്കും കുറേ ആളുകള്‍ അതു അറിഞ്ഞു കാണാന്‍ വരുന്നത്‌ എങ്ങിനെയാണ്‌"

തികച്ചും ന്യായമായ ചോദ്യം തന്നെ അല്ലെ?
എന്നാല്‍ തുടര്‍ന്ന് നടത്തിയ ഉപമ എന്റെ നെഞ്ഞിലാണ്‌ തറച്ചത്‌.

"ഞാന്‍ വൈകുന്നേരം അടുക്കളയിലെ വെയ്സ്റ്റു ബാസ്കറ്റ്‌ എടുത്ത്‌ പറമ്പില്‍ തട്ടുമ്പോള്‍ കാക്കക്കൂട്ടം വരുന്നതു പോലെ"

അപ്പോള്‍ എന്റെ പോസ്റ്റുകളെല്ലാം വെറും വേയ്സ്റ്റാണെന്നാണോ ഇദ്ദേഹം കരുതുന്നത്‌ എന്നു ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

അങ്ങിനെ ഉദ്ദേശിച്ചിട്ടില്ലെന്ന് പറഞ്ഞ്‌ അദ്ദേഹം തടിയൂരി യെങ്കിലും അദ്ദെഹത്തിന്റേയും ഇദ്ദേഹത്തിന്റേയും സംശയം നില നില്‍ക്കുന്നു.
നിവാരണം തേടിയാണ്‌ ഈ പോസ്റ്റ്‌.

പുതുപോസ്റ്റുകള്‍ ഇറങ്ങിയാല്‍ അറിയാന്‍ കഴിയുന്നത്‌ എങ്ങിനെ?
അതിനുള്ള സംവിധാനം എന്ത്‌?

പഠനത്തിന്റെ ഭാഗമാണ്‌ ഈ ചോദ്യവും.

5 comments:

un said...

ഇവിടെതാങ്കളുടെ മിക്ക ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടും.പിന്നെ ബ്ലോഗിങിനെക്കുറിച്ചുള്ള സംശയങ്ങള്‍ മെയിന്‍ പേജിലെ ഹെല്പ് ടോപ്പിക്കിലുമുണ്ട്. പിന്നെ ഇങ്ങനെ ഓരൊ സംശയയുമായി പോസ്റ്റുകള്‍ ഇടേണ്ടി വരില്ല :)

കുഞ്ഞന്‍ said...
This comment has been removed by the author.
കുഞ്ഞന്‍ said...

ദാ ഇവിടെയും ഒന്നു നോക്കൂ

സംശയങ്ങള്‍ ഒരിക്കലും തീരില്ല.. ചോദിക്കൂ ആരെങ്കിലും പരിഹരിച്ചുതരും..അതാണു ബൂലോകം..!

Balu said...

Nandipoorvam kitti bodhichu

സഹയാത്രികന്‍ said...

ഇവിടങ്ങളിലും ഒന്ന് നോക്കിക്കൊള്ളൂ...

ചിന്ത

തനിമലയാളം

മറുമൊഴികള്‍


ചിലപ്പോള്‍ സഹായകമായേക്കും...
:)