Wednesday, October 10, 2007

അടവുകള്‍ ആവശ്യമുണ്ട്‌ !

ഗുഞ്ഞിനെ കാണാന്‍ വന്ന നല്ലവരായ എല്ലാവര്‍ക്കും നന്ദി.
ഗുഞ്ഞന്‍ പിച്ച വെക്കാന്‍ തുടങ്ങിയത്‌ കാണുന്നുണ്ടല്ലോ.
ബൂലോകത്തെ പയറ്റില്‍ പിടിച്ചു നില്‍ക്കാന്‍ ഇനിയും കുറെ അടവുകള്‍ അറിയണമെന്നുണ്ട്‌.

1. കമെന്റടിക്കുമ്പോള്‍ ( ഭാര്യ ഇതാ കോപാവിഷ്ടയാകുന്നു !) "ഇവിടെ ഞെക്കുക"
എന്നൊക്കെ അടിച്ച സ്ഥലത്ത്‌ ഒരു വിരല്‍ ചൂണ്ടിയ കൈപ്പത്തി വരുത്തുവാന്‍ ഒരു ആഗ്രഹം. അതിന്റെ സൂത്രപ്പണി പറഞ്ഞു തരുമോ?
ലിങ്കിലേക്ക്‌ തിരിച്ചു വിടാന്‍ എന്തു ചെയ്‌വൂ ഞാന്‍...

2." വ്യൂ മൈ കമ്പ്ലീറ്റ്‌ പ്രൊഫെയില്‍" എന്ന സ്ഥലത്തു പോയ ആര്‍ക്കും പ്രൊഫെയില്‍ കണാന്‍ കഴിഞ്ഞിട്ടില്ലല്ലോ.
എന്താ കാരണം?
ഏനിക്കു അതു എന്റ്‌റി ചെയ്യാനുള്ള സൂത്രം അറിയില്ല എന്നതു തന്നെ.
ആയതിനാല്‍ അടിയന്തിരമായി ഇതിന്റെ പാചകവിധിയും കിട്ടണം.
ചേരുവകള്‍ ഇവിടെ റെഡി. തയ്യാറാക്കുന്ന വിധമാണ്‌ അറിയേണ്ടത്‌.സഹായം പ്രതീക്ഷിക്കുന്നു. എല്ലാവര്‍ക്കും മംഗളം നേരുന്നു ഞാന്‍ മനസ്വിനീ..മംഗളം നേരുന്നു ഞാന്‍.

5 comments:

ശ്രീഹരി::Sreehari said...

ആദ്യ ചോദ്യം വ്യക്തമല്ലാട്ടോ

രണ്ടാമത്തെ ചോദ്യത്തിനുത്തരം

blogger.com ല്‍ ലോഗിന്‍ ചെയ്യുക

വലത്തു ഭാഗത്ത് എതാണ്ട് മുകളില്‍

Edit Profile (or View)
My Account
Language:

ഇങ്ങനെ ചില സംഗതികള്‍ കാണാം. ഇതില്‍ Edit Profile ക്ലിക്കുക. പിന്നെ വാചകമടി അങ്ങട് തൊടങ്ങുക.

ആദ്യചോദ്യം ലിങ്ക് ആഡ് ചെയ്യാന്‍ ആണെങ്കില്‍, blogger.com ലെ എഡിറ്റ്‌റില്‍ ഒരു ചങ്ങലക്കണ്ണിയുടെ ചിത്രമുണ്ട് അതില്‍ ക്ലിക്ക് ചെയ്താല്‍ മതിയാകും. കമന്റില്‍ ലിങ്ക് ഇടണമെങ്കില്‍ ഒരു ചെറിയ htmal command ഉപയൊഗ്ഗിച്ച മതി. href = എന്നു തുടങ്ങുന്ന. ഇതിന്റെ ഫോര്‍മാറ്റിന്‍ ഏതെങ്കിലും ബുക്ക്‌ അല്ലെങ്കില്‍ ഗൂഗ്ഗിളമ്മച്ചിയില്‍ സെറ്ച്ചുക


ആശംസകള്‍....
( അടവുകള്‍ക്ക് ഫീസ് ഈടാക്കുന്നതാണ് :))

Balu said...
This comment has been removed by the author.
Balu said...

നോക്കണേ അബദ്ധം.ശ്രീഹരിക്കോട്ടയിലേക്ക്‌ നന്ദി അറിയിക്കാന്‍ അടിച്ചത്‌ ഞാനറിയാതെ ഡിലീറ്റ്‌ ആയിപ്പോയി. വീണ്ടും അടിക്കട്ടെ.. നന്ദി, ഹരീ നന്ദി.ധിഷണാ സ്പുലിംഗങ്ങള്‍ അറിയുന്നു.

സഹയാത്രികന്‍ said...

മാഷേ ഇങ്ങനെ ആണോ മാഷ്ക്ക് വേണ്ടത്...?അതിനു ഒരു html കോഡ് ഉപയോഗിച്ചാല്‍ മതി...

ഇവിടെ ഞാന്‍...

‘മാഷേ‘ എന്ന് ടൈപ്പ് ചെയ്ത ശേഷം സാധാരണ ഒരു സ്പേസ് ഇട്ടശേഷം ‘ഇടത്തോട്ട് മുനയുള്ള ആരോ‘(<) ഇട്ട് സ്പേസ് ഇല്ലാതെ ‘a‘ സ്പേസ് ‘href=‘ എന്നെഴുതി.
അതിനു ശേഷം " ആവശ്യമുള്ള അഡ്രസ്സ് ( ഉദാ : http://hotthoughts-balu.blogspot.com/2007/10/blog-post_13.html) ടൈപ്പ് ചെയ്യുക.” (ഇന്‍‌വെര്‍ട്ടട് കോമ ആവ്ശ്യമുണ്ട്“” )
അതിനുശേഷം ആ കോഡ് ‘>‘ ഇത് ഉപയോഗിച്ച് ക്ലോസ് ചെയ്യുക.
അതിനു ശേഷം കമാന്റില്‍ കാണേണ്ട വാചകം ടൈപ്പണം( ഞാന്‍ ‘ഇങ്ങന‘ എന്നുപയോഗിച്ചു...)
അതിനും ശേഷം ‘ഇടത്തോട്ട് മുനയുള്ള ആരോ(<)‘ സ്പേസ് ഇല്ലാതെ ‘/a‘ പിന്നെ വലത്തോട്ട് മുനയുള്ള ആരോ(>)‘ എന്നെഴുതി ടാഗ് ക്ലോസ് ചെയ്യുക.
കോഡ് ശരിയായി...

ചെയ്ത് നോക്കൂ മാഷേ... എന്നിട്ട് പ്രിവ്യൂ നോക്കിയാല്‍ അറിയാന്‍ പറ്റും കൈ വരുന്നോ ഇല്ലയ്യൊ എന്ന്...

ആശംസകള്‍

കുടുംബംകലക്കി said...

മാഷിപ്പോഴും കൈ വളരുന്നോ, കാല്‍ വളരുന്നോ എന്നു നോക്കിയിരിക്കുകയാണോ, മറുപടിയൊന്നും കണ്ടില്ല!