Tuesday, October 9, 2007

ബ്ലോഗാശാന്മാരോട്‌ ഒരു അഭ്യര്‍ഥന (ഒന്നുരണ്ട്‌ ആശാന്മാരുടെ ബ്ലോഗില്‍ കമന്റായി വിട്ടതിന്റെ പുന:പ്രസിദ്ധീകരണം)

ബൂലോകത്തെ നല്ലവരായ എല്ലാ ബ്ലോഗുടമകളുടേയും സമക്ഷത്തിങ്കല്‍ ഒരു നവജാത ബ്ലോഗുഞ്ഞിന്റെ രക്ഷിതാവ്‌ ബോധിപ്പിക്കുന്നത്‌.
ഒക്ടോബര്‍ 7ന്റെ മാതൃഭൂമി ലേഖനങ്ങളാണ്‌ ഈ ബ്ലോഗുഞ്ഞിന്റെ ജനനത്തിന്‌ ആധാരം.
ഗുട്ടി ജനിച്ച്‌ ആറു ദിവസം പിന്നിട്ടും അതിന്റെ ആരോഗ്യനില തൃപ്തികരമായിട്ടില്ല.
ഗുഞ്ഞിനെ കാണാന്‍ ഒരാള്‍ പോലും എത്തുന്നുമില്ല.
ഈ ഗുഞ്ഞിന്റെ പരിപാലനത്തിനും അതിനെ വളര്‍ത്തി വലുതാക്കാനും വേണ്ട ഉപദേശ നിര്‍ദേശങ്ങള്‍ കിട്ടിയാല്‍ നന്നായിരുന്നു.

ഇപ്പോള്‍ ബ്ലോഗു ലോകത്തില്‍ കയറി നിരന്തര വായനയാണ്‌.ചിരിച്ച്‌ ക്ഷീണിക്കുമ്പോള്‍ സഹായത്തിന്‌ "ധര്‍മപട്ടിണി"യെക്കൂടി വിളിച്ച്‌ അടുത്തിരുത്തും.
സോപ്പല്ല- അടിപൊളി ബ്ലോഗന്മാരാണ്‌ എല്ലവരും.
നിങ്ങളുടെ സഹായം എന്റെ ഗുഞ്ഞിനും നകേണമേ!അതിനെ കാണാന്‍ വരുമല്ലോ.
"ബൂലോകാ സമസ്താ സുഖീനോ ഭവന്തു"

23 comments:

chithrakaran ചിത്രകാരന്‍ said...

ധര്‍മ്മപട്ടിണി എന്ന പ്രയോഗം ബോധിച്ചു. അതുകാരണം പട്ടിണിയാകാതിരിക്കട്ടെ എന്ന് ആശംസിക്കുന്നു.
ബൂലോകത്തേക്ക് താങ്കളേയും കുടുംബത്തേയും സ്നേഹാദരങ്ങളോടെ ചിത്രകാരന്‍ സ്വീകരിച്ചിരിക്കുന്നു... അഭിവാദനങ്ങള്‍!!!!
ബാലാരിഷ്ടതകളെല്ലാം ഉടന്‍ മാറിക്കൊള്ളും.
തല്‍ക്കാലത്തേക്ക് ചിത്രകാരന്റെ പൂമുഖത്തിരുന്ന് കുറച്ചു സംബാരം കഴിച്ച് വിശ്രമിച്ച് ക്ഷീണം തീര്‍ത്ത് യാത്ര തുടരുക.
സസ്നേഹം...
ചിത്രകാരന്‍ :)

ചിത്രശലഭം said...

ഗുഞ്ഞിനെ കാണാന്‍ അങ്ങനെ വെറും കൈയ്യോടെ വരാന്‍ പറ്റില്ലല്ലോ സുഹൃത്തേ.......?
അതാ വൈകിയത്....എന്തായാലും ഇനി ഈ ഗുഞ്ഞിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഞങ്ങള്‍ ഏറ്റിരിക്കുന്നു...
സ്വാഗതം.............................................

സുമുഖന്‍ said...

സ്വാഗതം...സ്വാഗതം.... :-) :-)

un said...

കമന്റുകള്‍ കിട്ടാനുള്ള ചില തരികിടപ്പണികള്‍ 1.നേരെ ചൊവ്വേ ഒന്നും എഴുതരുത്..ഉദാ: ഗാന്ധിജയന്ദി ഒക്.2 നു ആഘോഷിക്കുന്നതെന്തിന്? ജൂണ്‍ 16 ആഘോഷിച്ചു കൂടെ??,ദ്രാവിഡിന്റെ ഫോം നഷ്ടപ്പെടാന്‍ കാരണം സുനാമി വന്നതാണ് തുടങ്ങി
2.പൊതുവെയുള്ള ജനാഭിപ്രായത്തിന് നേരെ വിപരീതമായി എഴിതുക. (എം.പി. നാരായണപിള്ളയുടെ ലേഖനങ്ങള്‍ റഫര്‍ ചെയ്യുക)..
3.കിടിലം ടൈറ്റിലുകള്‍ നല്‍കുക.ഉള്ളടക്കവുമായി യാതൊരു ബന്ധവുമില്ലെങ്കില്‍ തന്നെ. ഉദാ:ക്രിക്കറ്റൂകളിയെക്കുറിച്ചുള്ള ലേഖനത്തിന് ‘കുട്ടപ്പന്‍ നായരുടെ മകളും അഞ്ചാം പഞ്ചവത്സര പദ്ധതിയും’ എന്ന ടൈറ്റില്‍ കൊടുക്കുക.
4.കഴിയുന്നത്ര പ്രകോപനപരങ്ങളായ സബ്ജക്ടുകള്‍ തിരഞ്ഞെടുക്കുക.
5.എല്ലാ ബ്ലോഗുകളിലും പോയി വായിച്ചാലും ഇല്ലെങ്കിലും ഉഗ്രന്‍! കലക്കി മച്ചാനെ!! കിടിലം!! എന്നൊക്കെ എഴുതുക.
6.പോസ്റ്റുകളില്‍ മസാല കുത്തിനിറക്കുക..സെക്സിന്റെ മേമ്പൊടിയുണ്ടെങ്കില്‍ കമന്റുകള്‍ നിറഞ്ഞു കവിയും.
7.പറ്റുമെങ്കില്‍ ഒരു പെണ്‍ നാമത്തില്‍ ബ്ലോഗുക.
കാലിപോസ്റ്റില്‍പ്പോലും കമന്റൂകളുടെ വെള്ളച്ചാട്ടമായിരിക്കും
8.ഇനി ഒന്നും കിട്ടിയില്ലെങ്കില്‍ ഭാര്യക്ക് ചര്‍ദി തുടങ്ങിയതിന്റെ ഡീറ്റൈല്‍ സ്, മോള് പാര്‍ക്കില്‍പ്പോയപ്പോള്‍ ഷഡ്ഡിയില്‍ അപ്പിയിട്ടതിന്റെ പടം ഇതൊക്കെ പോസ്റ്റൂ..
9. എന്നിട്ടും കമന്റുകള്‍ വന്നില്ലെങ്കില്‍ മറ്റുപേരുകളില്‍ ബ്ലോഗുകള്‍ തുടങ്ങി സ്വന്തം ബ്ലോഗില്‍ തന്നെ കമന്റൂ.. വീണ്ടും വീണ്ടും കമന്റൂ..

ആശംസകള്‍..
ഓ.ടോ. എന്റെ ബ്ലോഗില്‍ കമന്റിടാന്‍ മറക്കരുത്!!

മറ്റൊരാള്‍ | GG said...

സ്വാഗതം.
ചൂടന്‍ ചിന്തകളൊക്കെ കൊള്ളാം.
പിന്നെ ഒരപേക്ഷയുള്ളത് അധിക കട്ടിയായല്‍
എനിയ്ക്ക് വിഴുങ്ങാന്‍ പ്രയാസമാ.

കുഞ്ഞന്‍ said...

അയ്യോ, ആരും ബൂലോകത്ത് പട്ടണി കിടക്കരുത്, ഞാന്‍ അത്താഴപ്പട്ടണിക്കാരനാണെങ്കിലും ആരെങ്കിലുമുണ്ടൊ എന്നു നോക്കിയിട്ടെ പടിപ്പുര അടക്കാറുള്ളൂ..

ഗുഞ്ഞിനു കുഞ്ഞന്റെ കുഞ്ഞു സ്വാഗതം..:)

ശ്രീ said...

സ്വാഗതം സുഹൃത്തേ...
ബ്ലോഗുഞ്ഞിന്‍ ആശംസകള്‍‌!
:)

Kaithamullu said...

മിസ്റ്റര്‍ ചൂടാ,
സ്വാഗതം.
ബ്ലോഗ് തുടങ്ങിയല്ലോ, ഇനി കണ്ണടച്ചങ്ങെഴുതി തുടങ്ങിക്കോ ചുട്ടു പൊള്ളുന്ന ചിന്തകള്‍!

വേണു venu said...

സ്വാഗതം.:)

പൊയ്‌മുഖം said...

സ്വാഗതം!!!

ഇപ്പോള്‍ മനസ്സിലായല്ലോ കമന്റുകള്‍ വരുന്നതെങ്ങനെയെന്ന്.

ചുട്ട് പൊള്ളുന്ന ഉശിരന്‍ ചിന്തകള്‍ ഇവിടെ തിളച്ച് മറിയട്ടെ.

കുട്ടന്‍സ്‌ | S.i.j.i.t.h said...

ഗുഞ്ഞാ..ബാലൂ
ബൂലോകത്തേക്ക് സ്വാഗതം..ബൂലോകത്ത് ഒരു തരംഗമാവാന്‍ താങ്കള്‍ക്ക് കഴിയട്ടെ..

ഒന്നു രണ്ട് പോസ്റ്റൊക്കെ ഇടൂ..കമന്റുകള്‍ താനെ വീഴും..(പിന്നെ, കമന്റ് വീഴുന്നതാണ് മാനദണ്ഡം എന്നൊന്നും ഇല്ലാ‍ട്ടോ ബ്ലോഗില്‍ - എന്റെ തോന്നല്‍ )

വ്യത്യസ്ഥതയുള്ള രചനകള്‍ നടത്താന്‍ ശ്രമിക്കുക..

-- കുട്ടന്‍സ് (On Leave)

സുല്‍ |Sul said...

ബാലുചേട്ടാ ഹോട്ട് തൊട്ടവനേ
സ്വാഗതം ഈ ബൂലോഗത്തേക്ക്.

സെറ്റിങ്സില്‍ കമെന്റ് നോട്ടിഫിക്കേഷന്‍ അഡ്രസ്സ് marumozhikal@gmail.com എന്നു കൊടുത്താല്‍ ഈ ഗുഞ്ഞിനെ ഗളിപ്പിക്കാനും ഗരയിപ്പിക്കാനും ബ്ലഗാക്കള്‍ പാഞ്ഞു വരും. :)

-സുല്‍

keralafarmer said...

ഒക്ടോബര്‍ 7ന്റെ മാതൃഭൂമി ലേഖനങ്ങളാണ്‌ ഈ ബ്ലോഗുഞ്ഞിന്റെ ജനനത്തിന്‌ ആധാരം.
മാതൃഭൂമിക്ക്‌ ഗുഞ്ഞുങ്ങള്‍ കുറവാണോ?

പ്രയാസി said...

പേരക്കയുടെ കമന്റു കലക്കി..:)

ഇതൊക്കെ ഞാനും പരീക്ഷിച്ചു കൊണ്ടിരിക്കുവാണേ..
ഒരു കാര്യം കൂടി ചെയ്യൂ.. അറിയാവുന്ന ജി മെയില്‍ ഐഡിയിലൊക്കെ ചെന്നു അമ്മാ.. അണ്ണാ.. ഒരു കമന്റു തരൂ..എന്നു കരഞ്ഞു ചോദിക്കുക.

G.MANU said...

dhairyathodu ezhuthoo mashey......nangal ellavarum undu koode....

Visala Manaskan said...

ഹഹഹ.. പേരക്കയുടെ കമന്റ് വായിച്ച് ചിരിച്ച് മറിഞ്ഞു. :)

പ്രാര്‍ത്ഥിക്കാന്‍ നിരവധി കാരണങ്ങള്‍ എന്ന് പരസ്യത്തില്‍ പറയുമ്പോലെ, ബ്ലോഗിങ്ങിന് പല കാരണങ്ങളുമുണ്ടാവാം.

നമ്മുടെ ഒരു സന്തോഷത്തിന് അങ്ങ് പോസ്റ്റുക. വായിക്കപ്പെടാനുള്ള സാഹചര്യം ഉണ്ടാകണം. മറുമൊഴികളിലേക്ക് കമന്റ് തിരിച്ചുവിടുന്നത് വളരെ നല്ലതാണ്.

പക്ഷെ, വായിക്കുന്നതും കമന്റുന്നതും ഓരോരുത്തരുടെ ഇഷ്ടം. പക്ഷെ, ഒരു മ.കു. (മനുഷ്യ കുഞ്ഞ്) പോലും കമന്റിടാതിരുന്നാല്‍ ‘ഇദാര്ക്ക് വേണ്ടിയാ ഞാന്‍ എഴുതണേ?’ എന്നൊരു ചോദ്യം മനസില്‍ വരും. പക്ഷെ, ഒന്നോ രണ്ടോ പേര്‍ വന്ന് ‘എനിക്കിഷ്ടാവണണ്ട് ട്ടാ’ എന്ന് പറഞ്ഞാല്‍ വളരെ സന്തോഷം. എനിക്കിന്നും അതുമതി അടുത്ത പോസ്റ്റെഴുതാനുള്ള ഊര്‍ജ്ജത്തിന്. സത്യം.

ശ്രീഹരി::Sreehari said...

സ്വാഗതം!!! :)

സണ്ണിക്കുട്ടന്‍ /Sunnikuttan said...

സ്വാഗതം, സ്വാഗതം, സുസ്വാഗതം.

ബാലു, കമന്റിന്റെ കുറിച്ചുള്ള പേടി വേണ്ടായെന്ന് "അറിയിപ്പ്" പോസ്റ്റ് തന്നെ തെളിയിച്ചില്ലെ? ഇപ്പോള്‍ തന്നെ ഏക്ദേശം പതിനേഴു പേര് ഇതില്‍ കമന്റി. ഈയുള്ളവന് നാലുമാസമായിട്ട് ആകെ പതിനേഴ് കമന്റ് കിട്ടിയിട്ടില്ല.

"എഴുത്തെന്തായാലും കമന്റ് കിട്ടിയാല്‍ മതി".

സഹയാത്രികന്‍ said...

മാഷേ ... വൈകിയാണേലും ഒരു സ്വാഗതം എന്റേം വക...

മാഷ് എഴുത് മാഷേ...
പലര്‍ക്കും സമയപരിധി ഉണ്ടേ ... അതാണു പ്രശ്നം...
ഇപ്പൊ വന്ന കണ്ടില്ലേ... ഇനിയും വരും....

ആശംസകള്‍

ഓ: ടോ : പേരക്കേ.... സംഗതി കലക്കി... ഹി ഹി ഹി... :)

sreeji said...
This comment has been removed by the author.
sreeji said...

puthiyoru pani kandethiyathinu aasamsakal.puthiyoru aasayam thannathinum. veendum kanam. sreeji.

sreeji said...

puthiyoru pani kandethiyathinu aasamsakal. puthiyoru aasayam thannathinum. veendum kanam.

Balu said...

Thanks to all