ഏതാനും ദിവസങ്ങളായി തുറന്നു പ്രവര്‍ത്തിച്ചുവരുന്ന ഈ കട താല്‍ക്കാലത്തേക്ക് അടച്ചിടുവാന്‍ കടയുടമ തീരുമാനിച്ച വിവരം എല്ലാ മാന്യ ഉപഭോക്താക്കളേയും അറിയിക്കുകയാണ്.
കട തുറന്ന അവസരത്തില്‍ സൂചിപ്പിച്ചപോലെ ഉടമയുടെ പല ചൂടുകളിലൊന്നായിരുന്നു ഈ കടയുടെ തുടക്കവും.
"ചൂട്" കൂടിയ അവസ്ഥയെ "ഭ്രാന്ത്" എന്നും പറയാമല്ലോ.
കഥകളി ഭ്രാന്ത്, സിനിമാ ഭ്രാന്ത്, ക്രിക്കറ്റ് ഭ്രാന്ത് തുടങ്ങി ഒരുപാട് ഭ്രാന്തുകള്‍!
കടയുടമയുടെ ഭ്രാന്ത് ഇടക്കിടെ മാറി വരുന്നു. ഒരു പുതുകാര്യം ശ്രദ്ധയില്‍പെട്ടാല്‍ പിന്നെ അതായി. അങ്ങിനെയാണ് "മാതൃഭൂമി"വഴി ഇവിടെയെത്തിയത്.അല്ലറ ചില്ലറ കാര്യങ്ങള്‍ മനസ്സിലാക്കി വരുമ്പോഴേക്കും, ഇതാ വരുന്നൂ പുതിയവന്.
വീഡിയോ എഡിറ്റിംഗ് ആണ് പുതിയ ചൂട്.അഡോബ് പ്രീമിയറും,പിനാക്കിളുമൊക്കെയാണ് ഇപ്പോള്‍ ചിന്തയില്‍.
One at a time ആയതിനാല്‍ ബ്ലോഗു ചന്തയിലെ ചൂടന്‍ ചിന്തകള്‍ തല്ക്കാലം അടച്ചിടുന്നു.
പിന്നിട്ട ദിവസങ്ങളില്‍ സഹായിക്കുകയും, സഹകരിക്കുകയും ചെയ്ത എല്ലാവരേയും കൃതജ്ഞതാപൂര്‍വം ഓര്‍ക്കുന്നു.
കട വീണ്ടും തുറക്കുമ്പോള്‍ കാണാമെന്ന പ്രതീക്ഷയോടെ താഴിടട്ടെ.
5 comments:
മാഷേ വേഗായിക്കോട്ടേ തിരിച്ച് വരവ്...
പിന്നെ പ്രീമിയറും, പിനാക്കിളും ഒന്നിച്ച് പയറ്റണ്ടാ... പ്രീമിയറിന്റെ കൂടെ പറ്റാണെങ്കില്‍ ആഫ്റ്റര്‍ ഇഫക്ട്സ് കൂടെ ഒന്നു നോക്കിക്കൊള്ളൂ...
ഒരഭിപ്രായാണു...
അപ്പൊ കാണാം മാഷേ...
:)
വൈകാതെ വീണ്ടും തുറക്കുമല്ലോ അല്ലേ?
:)
ഒരു പേരില്‍ എന്തോ ഇരിക്കുന്നില്ലെ?
:)
ഒരു പേരിലെന്തെല്ലാം ഇരുത്താം എന്നു് “ഈ കട അടയ്ക്കുന്നു” എന്നു് വായിച്ച ഞാന്‍ കട എന്ന പേരിന്റെ അര്‍ഥങ്ങള്‍ നോക്കിയപ്പോള്‍ മനസ്സിലാക്കി.:)
ഓ.ടൊ. ചുമ്മാ തുറന്നിടൂന്നേ. എനിക്കിഷ്ടപ്പെട്ട ഒരു കട ആയതിനാലാണേ.:)
Post a Comment