"ഒരു പേരില്‍ എന്തിരിക്കുന്നു" എന്നു ആദ്യമായി ചോദിച്ചത് ഷേക്സ്പിയറാണോ എന്നറിയില്ല.
എന്നാല്‍ പേരക്കയടക്കം ഒരുപാടു പേര് ചോദിച്ചുകൊണ്ടേയിരിക്കുന്ന അല്ലെങ്കില്‍ ആത്മഗതം ചെയ്തുകൊണ്ടിരിക്കുന്ന ഒരു വാചകമാണിത്.
പറയട്ടെ-ഒരു പേര് ഓര്‍ക്കുമ്പോള്‍/കേള്‍ക്കുമ്പോള്‍/കാണുമ്പോള്‍ നമ്മുടെ മനസ്സില്‍ ചില ചിത്രങ്ങള്‍,ധാരണകള്‍,സങ്കല്‍പ്പങ്ങള്‍ തെളിഞ്ഞു വരില്ലേ.ഉദാഹരണത്തിനു പേരക്കയുടെ കാഞ്ഞങ്ങാട് എന്റെ മനസ്സില്‍ ഉണര്‍ത്തിയ ഒരുപാട് ഓര്‍മ്മച്ചിത്രങ്ങളുണ്ട്.ബേക്കല്‍ കോട്ട,നീലേശ്വരം ഭാഗങ്ങളിലെ പുകയിലവയലുകള് (ഇപ്പോള്‍ ഉണ്ടോ ആവോ),മാവുങ്കാല്‍ ഗ്രാമം,തുടങ്ങി കാസര്‍ക്കോട്ടെ പുലിക്കുന്നില്‍ നിന്നുള്ള ചന്ദ്രഗിരി പുഴയുടെ ദൃശ്യംവരെയുള്ള ചിത്രങ്ങള്‍.
രാജീവ് ചേലനാട്ട് ഉണര്‍ത്തിയത് പാലക്കാട് ജില്ലയിലെ വെള്ളിനെഴി ഗ്രാമവും ചേലനാട്ട് അചുതമേനോനെന്ന പ്രഗദ്ഭമതിയെക്കുറിച്ചുള്ള ചില ഓര്‍മ്മകള്‍!
ഇനി ആദ്യമായി കേള്‍ക്കുന്ന പേരുകള്‍ പോലും ഉയര്‍ത്തുന്ന സങ്കല്‍പ്പങ്ങള്‍. ബാലകൃഷ്ണന് അടിയോടി/ബാലരാമ പണിക്കര്‍/ബാലസുബ്രഹ്മണ്യയ്യര്‍/ബാലചന്ദ്ര കിടാവ് എന്നെല്ലാം കേള്‍ക്കുമ്പോള്‍ കുറച്ച് പ്രായമായ ഒരാളാണ് "പ്രതി"എന്ന ധാരണയാണ് ഉണ്ടാവുക അല്ലേ?
ഏന്നാല്‍ ബാലു എന്നായാലോ? ശൈശവ/ബാല്യ/കൗമാര/യുവത്വ മേഖലയിലെ ഒരാള്‍ എന്നു കരുതാനല്ലേ സാധ്യത കൂടുതല്‍.
(എന്റെ പ്രൊഫെയിലില്‍ "പെന്ഷന് പറ്റി...." എന്നു കണ്ടതോടെ ചിലരുടെയെങ്കിലും ധാരണകള്‍ തെറ്റുകയും,തിരുത്തേണ്ടി വരികയും,തദ്വാരാ ഇനി ഇവന്റെ അടുത്തേക്കുള്ള പോക്ക് നിര്‍ത്താം എന്നു കരുതുകയും ചെയ്തു എന്നല്ലേ സത്യം? ബൂലോകത്തെ ശരാശരി വയസ്സ്35 എന്നാണ് കുഞ്ഞിരാമന്റെ ഗവേഷണ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്.അതിനാല്‍ അറുപതിന്റെ ചെറുപ്പം കാക്കക്കൂട്ടിലെ കുയിലോ മറിച്ചോ ആണെന്നു കരുതിയാല്‍ തെറ്റില്ല.)
പേരുപുരാണ ചിന്തകള്‍ തുടരും.ഏല്ലാ മാന്യപ്രേക്ഷകര്‍ക്കും ഈദ് ആശംസകള്‍!
.
7 comments:
ചില ഭാഗങ്ങളില്‍ ഇപ്പൊഴും ഉണ്ട് പുകയിലത്തോട്ടങ്ങള്‍..കാഞ്ഞങ്ങാടിനെയും നീലേശ്വരത്തെയും കുറിച്ചുള്ള ചില നല്ല ചിത്രങ്ങള്‍ കാണാന്‍ തുളസി യുടെ ബ്ലോഗു കൂടി കാണൂ!!പിന്നെ, പേരുപുരാണത്തെക്കുറിച്ചാണെങ്കില് ബൂലോകത്തെപ്പേരുകള് തന്നെയുണ്ട് അരു കുട്ട നിറയെ എഴുതാന്‍..
മാഷേ... പേരിലും വയസ്സിലുമൊന്നുമല്ല കാര്യം എന്ന് തോന്നുന്നു... എഴുത്തിന്റെ ഉള്ളടക്കം വായനക്കരേ പിടിച്ചിരുത്തിയാല്‍ പിന്നയും വരും...
മാഷെന്തായാലും എഴുതൂ... പറ്റുന്നവര്‍ വന്നു വായിക്കും...പലര്‍ക്കും ജോലിത്തിരക്കിടയ്ക്ക് കിട്ടുന്ന ചെറിയ സമയങ്ങളേ ഉള്ളൂ... അതിനിടയില്‍ വായിച്ചാലും ചിലപ്പോള്‍ അഭിപ്രായം പറയില്ല... മറ്റുചിലര്‍ തുടക്കം വായിച്ചശേഷം പ്രിന്റ് എടൂത്ത് കൊണ്ടു പോയി വായിക്കുന്നു... പീന്നീട് അഭിപ്രായം പറഞ്ഞൂന്നും വരാം...
മാഷെഴുതൂ... ആശംസകള്‍
:)
ഓ:ടോ: മാഷ്ടെ മുന്‍പത്തെ പോസ്റ്റില്‍ ഒന്നു നോക്കൂ...അതാണോ താങ്കള്‍ ഉദ്ദേശ്ശിച്ചേ എന്നു..
:)
പേരില്‍ ഒരു തേങ്ങേമില്ലാ..
മാഷ് ചുമ്മാ എഴുതെന്നേ....
തന്നെ,തന്നെ, അതു തന്നെ സഹയാത്രികാ.പുതുപാഠങ്ങള്‍ പഠിച്ച് ഗുഞ്ഞനെ ഒരുക്കിയത് ശ്രദ്ധിച്ചില്ലേ. ഒരു ദിവസം ഒരു പാഠം വീതമാണ് പഠിപ്പ്. ഹൈപ്പര്‍ ടെക്സ്റ്റ് ഗീതോപദേശത്തിന് കടപ്പാട്.
നീലേശ്വരം-കാഞ്ഞങ്ങാട്-കാസര്‍കോട് ഓര്‍മകള്‍ക്ക് പ്രായം 35 വര്‍ഷം.പൊടി തട്ടാന്‍ നിമിത്തമായതിന് പേരക്കക്കും കിടക്കട്ടെ ഒരു നന്ദി.
മാഷിന്റെ സുന്ദരിഗുട്ടിയെ പ്രയാസി ഒന്നെടുത്തോട്ടെ..!?വാടാ കുട്ടാ..
അയ്യേ.. മുള്ളി..മാഷിന്റെ ഗുട്ടി തന്നെ..!
അപ്പോള്‍ സന്തോഷമായില്ലെ,
സഹയാത്രികന് പറഞ്ഞ കേട്ടാ.. അതാണ് കാര്യം..:)
ബട്ട്
‘ബാലവാടി’ എന്ന പേരില്‍ ബ്ലോഗെഴുതുന്ന മറ്റൊരു ‘ബാലു’വുമിവിടെയുണ്ടെന്നത് അല്പം കുഴപ്പിക്കില്ലേ എന്നൊരു ഡൌട്ട്!
--
പേരുകളെപ്പറ്റി ബൂലോഗത്തില്‍ ഇതിനു മുമ്പും പോസ്റ്റുകളുണ്ടായിട്ടുണ്ടു്. അരവിന്ദന്റെ ഒരു പേരിന്റെ കഥ, കൈപ്പള്ളിയുടെ ഒരു പേരിലെന്തിരിക്കുന്നു? (ഇതു പിന്നീടു് ഒരു ബ്ലോഗ് പോസ്റ്റും ആയി), എന്റെ ഒരു പേരിന്റെ കഥ എന്നിവ ഉദാഹരണങ്ങള്‍.
എത്ര പറഞ്ഞാലും തീരാത്ത വിഷയങ്ങളില്‍ ഒരെണ്ണം!
Post a Comment