"ഒരു പേരില്‍ എന്തിരിക്കുന്നു" എന്നു ആദ്യമായി ചോദിച്ചത് ഷേക്സ്പിയറാണോ എന്നറിയില്ല.
എന്നാല്‍ പേരക്കയടക്കം ഒരുപാടു പേര്‍ ചോദിച്ചുകൊണ്ടേയിരിക്കുന്ന അല്ലെങ്കില്‍ ആത്മഗതം ചെയ്തുകൊണ്ടിരിക്കുന്ന ഒരു വാചകമാണിത്.
പറയട്ടെ-ഒരു പേര് ഓര്‍ക്കുമ്പോള്‍/കേള്‍ക്കുമ്പോള്‍/കാണുമ്പോള്‍ നമ്മുടെ മനസ്സില്‍ ചില ചിത്രങ്ങള്‍,ധാരണകള്‍,സങ്കല്‍പ്പങ്ങള്‍ തെളിഞ്ഞു വരില്ലേ.ഉദാഹരണത്തിനു പേരക്കയുടെ കാഞ്ഞങ്ങാട് എന്റെ മനസ്സില്‍ ഉണര്‍ത്തിയ ഒരുപാട് ഓര്‍മ്മച്ചിത്രങ്ങളുണ്ട്.ബേക്കല്‍ കോട്ട,നീലേശ്വരം ഭാഗങ്ങളിലെ പുകയിലവയലുകള്‍ (ഇപ്പോള്‍ ഉണ്ടോ ആവോ),മാവുങ്കാല്‍ ഗ്രാമം,തുടങ്ങി കാസര്‍ക്കോട്ടെ പുലിക്കുന്നില്‍ നിന്നുള്ള ചന്ദ്രഗിരി പുഴയുടെ ദൃശ്യംവരെയുള്ള ചിത്രങ്ങള്‍.
രാജീവ് ചേലനാട്ട് ഉണര്‍ത്തിയത് പാലക്കാട് ജില്ലയിലെ വെള്ളിനെഴി ഗ്രാമവും ചേലനാട്ട് അചുതമേനോനെന്ന പ്രഗദ്ഭമതിയെക്കുറിച്ചുള്ള ചില ഓര്‍മ്മകള്‍!
ഇനി ആദ്യമായി കേള്‍ക്കുന്ന പേരുകള്‍ പോലും ഉയര്‍ത്തുന്ന സങ്കല്‍പ്പങ്ങള്‍. ബാലകൃഷ്ണന്‍ അടിയോടി/ബാലരാമ പണിക്കര്‍/ബാലസുബ്രഹ്മണ്യയ്യര്‍/ബാലചന്ദ്ര കിടാവ് എന്നെല്ലാം കേള്‍ക്കുമ്പോള്‍ കുറച്ച് പ്രായമായ ഒരാളാണ് "പ്രതി"എന്ന ധാരണയാണ് ഉണ്ടാവുക അല്ലേ?
ഏന്നാല്‍ ബാലു എന്നായാലോ? ശൈശവ/ബാല്യ/കൗമാര/യുവത്വ മേഖലയിലെ ഒരാള്‍ എന്നു കരുതാനല്ലേ സാധ്യത കൂടുതല്‍.
(എന്റെ പ്രൊഫെയിലില്‍ "പെന്‍ഷന്‍ പറ്റി...." എന്നു കണ്ടതോടെ ചിലരുടെയെങ്കിലും ധാരണകള്‍ തെറ്റുകയും,തിരുത്തേണ്ടി വരികയും,തദ്വാരാ ഇനി ഇവന്റെ അടുത്തേക്കുള്ള പോക്ക് നിര്‍ത്താം എന്നു കരുതുകയും ചെയ്തു എന്നല്ലേ സത്യം? ബൂലോകത്തെ ശരാശരി വയസ്സ്35 എന്നാണ് കുഞ്ഞിരാമന്റെ ഗവേഷണ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്.അതിനാല്‍ അറുപതിന്റെ ചെറുപ്പം കാക്കക്കൂട്ടിലെ കുയിലോ മറിച്ചോ ആണെന്നു കരുതിയാല്‍ തെറ്റില്ല.)
പേരുപുരാണ ചിന്തകള്‍ തുടരും.ഏല്ലാ മാന്യപ്രേക്ഷകര്‍ക്കും ഈദ് ആശംസകള്‍!
.