Friday, January 20, 2023

അപരിചിതത്വമേതുമില്ലാതെ ...

അപരിചിതത്വമേതുമില്ലാതെ ...

അമ്പത്തൊമ്പതു കൊല്ലത്തിന് ശേഷം സഹപാഠികൾ പരസ്പരം കാണുമ്പോൾ അപരിചിതത്വം തോന്നുമോ? ഇല്ല എന്നായിരുന്നു ഞങ്ങളുടെ അനുഭവം .
മേലാറ്റൂർ ഹൈസ്കൂളിലെ 1964 SSLC ബാച്ചിലെ സഹപാഠികൾ  59 വർഷത്തിനുശേഷം ഇന്ന് ഒത്തുചേർന്നത് അവിസ്മരണീയമായ ഒരു  അനുഭവമായി മാറി . "ഒരുവട്ടം കൂടി ഓർമ്മകൾ മേയുന്ന തിരുമുറ്റത്ത് " എത്തിയപ്പോൾ അടുത്തിടയെപ്പോഴോ കണ്ടു പിരിഞ്ഞവർ വീണ്ടും ഒത്തുചേർന്നതേയുള്ളൂ എന്ന പ്രതീതിയായിരുന്നു . സെക്കന്തരബാദിൽ നിന്നും ചെന്നൈയിൽ നിന്നും പാലക്കാട് കോഴിക്കോട് തുടങ്ങി കേരളത്തിനകത്തെ വിവിധ പ്രദേശങ്ങളിൽ നിന്നുമൊക്കെ അന്നത്തെ സഹപാഠികൾ തങ്ങളുടെ ജീവിത പങ്കാളികളാടൊത്ത് 14ന് രാവിലെത്തന്നെ മേലാറ്റൂർ RMHS ൽ എത്തി . 1964 SSLC ബാച്ചിലെ പൂർവ്വ വിദ്യാർത്ഥി കുടുംബ സംഗമമായിരുന്നു പരിപാടി .
വർഗ്ഗീസും ഗംഗാധരനും റജിസ്ട്രേഷൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തു . പത്തരയോടെ ഔപചാരിക നടപടികൾ ആരംഭിച്ചു . കെ എം ബാലസുബ്രഹ്മണ്യൻ അനുശോചന പ്രമേയം അവതരിപ്പിച്ചു , ഒരു മിനിറ്റ് മൌനമാചരിച്ച് സദസ്സ് മരണമടഞ്ഞ സഹപാഠികൾക്കും ഗുരുവര്യർക്കും ആദരാഞ്ജലിയർപ്പിച്ചു . എം ബാലസുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പി കേശവൻ സ്വാഗതമാശംസിച്ചു . തുടർന്ന് മേലാറ്റൂർ പത്മനാഭൻ സംഗമം ഉൽഘാടനം ചെയ്തു സംസാരിച്ചു . സ്കൂളിലെ മുൻകാല അദ്ധ്യാപകനും എഴുത്തുകാരനുമായ മേലാറ്റൂർ രാധാകൃഷ്ണനെ യോഗത്തിൽ വെച്ച് ആദരിച്ചു . ഒത്തുചേർന്ന  സഹപാഠികളും ( 32 പേർ) അവരുടെ ജീവിത പങ്കാളികളികളുമടക്കം 59 പേർ തങ്ങളുടെ പിൽക്കാല ജീവിതാനുഭവങ്ങൾ ഹ്രസ്വമായി പ്രതിപാദിച്ചു . പി പരമേശ്വരൻ നന്ദി പ്രകാശിപ്പിച്ചു

വിഭവസമൃദ്ധമായ ഉച്ചഭക്ഷണം ഇSനേരങ്ങളിൽ ചായ , കുറച്ച് സംഗീതം എന്നിവയെല്ലാം ആസ്വദിച്ച് മനസ്സുനിറഞ്ഞ് വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ ഞങ്ങൾ പിരിഞ്ഞു

No comments: