Wednesday, March 27, 2013

ഒരു വിശ്വാസ വഞ്ചനയുടെ കഥ, ഒരു നിയമയുദ്ധ വിജയത്തിന്റേയും (പൊതുജന താല്‍പര്യാര്‍ത്ഥം പ്രസിദ്ധീകരിക്കുന്ന പോസ്റ്റ്‌)




സ്വയം വിശദീകരിയ്ക്കുന്ന രണ്ട്‌ രേഖകളാണ്‌ മുകളില്‍. ബഹു. കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഒരു വിധിപ്പകര്‍പ്പാണത്‌.

കേസിന്ആസ്പദമായ സംഭവം 2009 നവമ്പറില്തുടങ്ങുന്നു. ശബരിമല, കാശി തുടങ്ങിയ പുണ്യസ്ഥലങ്ങളിലേക്കും മറ്റൊരുപാട് വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കും യാത്രകള്സംഘടിപ്പിക്കുന്ന പ്രശസ്ത ട്രാവല് ഏജന്സിയാണ്കോഴിക്കോട്ടെ വിവേകാനന്ദ ട്രാവല്‍സ്‌.  കേന്ദ്ര സംസ്ഥാന സര്ക്കാര് ടൂറിസം വകുപ്പുകളുടെ അംഗീകാരമുള്ള ട്രാവല്ഏജന്സി എന്ന് അവകാശപ്പെടുന്ന സ്ഥാപനം... നിരവധി പരസ്യങ്ങള്‍... എം പി വീരേന്ദ്രകുമാര്അടക്കമുള്ള പ്രശസ്ഥരുടെ അനുഭവസാക്ഷ്യങ്ങള്‍ ("നല്ല ഹൈമവതഭൂവിലൂടെ"- മാതൃഭൂമി) എന്നിവയൊക്കെ കണ്ട്വിവേകാനന്ദ ട്രാവല്സിന്റെ ഒരു സിങ്കപ്പൂര്‍-മലേഷ്യ യാത്രയില്പങ്കുചേരാന് ഞാനും ആഗ്രഹിച്ചുപോയത്സ്വാഭാവികം. യാത്രകള്എന്നും എന്റെ ദൗര്ബ്ബല്ല്യമാണല്ലോ. ഒരു വര്ഷം മുമ്പ്‌ 18 ദിവസം നീണ്ട ഒരു യൂറോപ്പ്യാത്ര നല്ല രീതിയില് സംഘടിപ്പിച്ചു തന്ന കൊച്ചിയിലെ ഒരു ടൂര്ഓപ്പറേറ്റര്മാരുമായി സിംഗപ്പൂര്‍- മലേഷ്യ യാത്രയെക്കുറിച്ച്ആലോചനകള്നടത്തുന്ന കാലമായിരുന്നു അത്‌. കോഴിക്കോട് തന്നെയുള്ള ഒരു സ്ഥാപനം വഴിയാകുമ്പോള്കൂടുതല്സൗകര്യമാകുമെന്ന ചിന്തകൊണ്ട് യാത്ര വിവേകാനന്ദയുടെ കൂടെയാകട്ടെ എന്നും തീരുമാനിച്ചു.

സിംഗപ്പൂര്‍-കെ എല് യാത്രയുടെ വിശദാംശങ്ങളും അവരുടെ ഉപാധികളും മെയില്വഴിയും നേരിട്ടുപോയും അന്വേഷിച്ചു. ആകര്ഷകമായിരുന്നൂ ഉപാധികള്‍. 2009 നവമ്പര്‍ 30നു മുന്പ്‌ 25000 രൂപ അടച്ചാല്‍ 2010 എപ്രില്‍ 10നു നടത്തുന്ന യാത്രയില്ഒരാള്ക്ക്പങ്കു ചേരാം. വിസ ശരിപ്പെടുത്തുവാന്മാര്ച്ച്‌ 10നു മുന്പ്പാസ്പോര്ട്ട്അവരെ ഏല്പ്പിക്കണം. വിസ ചാര്ജ്‌, വിമാന ടിക്കറ്റിന്റെ ചാര്ജ്‌, 7 ദിവസത്തെ യാത്രയില്ഭക്ഷണം താമസം അടക്കമുള്ള ചിലവുകള്എന്നിവ 25000 രൂപയില്അടങ്ങും. പ്രലോഭനീയമായ കണ്ടീഷനുകള് കേട്ടപ്പോള്പിന്നെ മറ്റൊന്നും ആലോചിച്ചില്ല. വിവേകാനന്ദയുടെ വിശ്വാസ്യതയെക്കുറിച്ചും സംശയിയ്ക്കേണ്ടിയിരുന്നില്ലല്ലോ. നല്ല പാതിയും അവരുടെ സഹോദരിയുമടക്കം ഞങ്ങള്മൂന്നുപേര്ക്ക്എപ്രില്‍ 10ന്റെ യാത്രക്കായി 75000 രൂപ 2009 നവമ്പര്‍ 9 നു വിവേകാനന്ദ ട്രാവല്സിന്റെ ആഫീസില്അടച്ചു രശീതി വാങ്ങി.

2010
മാര്ച്ചില്വിസയ്ക്കുവേണ്ടി ഞങ്ങളുടെ പാസ്പോര്ട്ടുകളും അവരെ ഏല്പ്പിച്ചു. എപ്രില്‍ 5 ആയിട്ടും യാത്രയെക്കുറിച്ച്ഒരു വിവരവും ലഭിക്കാത്തതിനാല്വിവേകാനന്ദ ആഫീസില്പോയി ജനറല്മാനേജരെത്തന്നെ നേരില്കണ്ട് അന്വേഷിച്ചു. "ചില പ്രായോഗിക വിഷമതകള്കൊണ്ട്എപ്രില്‍ 10ന്റെ യാത്ര നടത്താന് സാധിക്കാതെ വന്നിരിയ്ക്കയാണെന്നും മെയ്‌ 3 നു പോകുന്നതാണെന്നു"മായിരുന്നൂ ജി എം അറിയിച്ചത്‌. ശരി, മെയ്മൂന്നെങ്കില്മൂന്ന്. അന്ന് നിര്ബ്ബന്ധമായും ഞങ്ങളെ കൊണ്ടുപോകണമെന്ന് പറഞ്ഞപ്പോള്നിശ്ചയമായും അന്ന് കൊണ്ടുപോയിരിക്കും എന്നായിരുന്നൂ മറുപടി.

ഇതിനിടെ മറ്റു ചില വാര്ത്തകള്ഞങ്ങള്കേട്ടിരുന്നു. വിവേകാനന്ദക്കാര്ഏറ്റ ചില വിദേശയാത്രകള്നടത്തിയില്ല, മുന്കൂര്പണം നലികിയ പലരും ട്രാവല്ഏജന്സിയില്പോയി ബഹളമുണ്ടാക്കി, മാനേജിംഗ്ഡയറക്ടര്ഒളിവിലാണ് തുടങ്ങി ശുഭകരമല്ലാത്ത വാര്ത്തകള്‍. ഒരിക്കല്ക്കൂടി അവരുടെ ആഫീസില്പോയി ഞങ്ങളുടെ യാത്ര മെയ്മൂന്നിനു തന്നെ നടക്കില്ലേ എന്ന് അന്വേഷിച്ചു. ഒരു സംശയവും വേണ്ടെന്ന ഉറപ്പ്കേട്ട്മടങ്ങി.

മാര്ച്ച്‌ 28 ആയതോടെ സ്ഥിതി ആകെ മാറുന്നു. വിവേകാനന്ദ ജനറല്മാനേജരുടെ ഒരു കത്ത്‌. പ്രായോഗികമായ ഒട്ടനവധി പ്രശ്നങ്ങള്മൂലം മെയ്‌ 3 നു നടത്താനിരുന്ന യാത്രയും മാറ്റിവെയ്ക്കാന്നിര്ബ്ബന്ധിതമായി എന്നായിരുന്നൂ കത്തില്‍. സപ്തംബര് ‍/ ഒക്ടോബര്മാസങ്ങളില്യാത്രയില് പങ്കുചേരാമെന്നും അഥവാ അതു സൗകര്യപ്രദമല്ലെങ്കില്പാസ്സ്പോര്ട്ടുകളും മുന്കൂര് നല്കിയ പണവും തിരികെ വാങ്ങാവുന്നതാണെന്നും അറിയിപ്പില്പറഞ്ഞിരുന്നു. കൂടെ ഇത്തരമൊരു സാഹചര്യം ഉണ്ടായതില്നിര്വ്യാജ ഖേദവും. ഇനി കൂടുതല്‍ ലോചിക്കാനില്ല, പാസ്സ്പോര്ട്ടുകളും പണവും തിരികെ വാങ്ങുകയാണ്നല്ലത്എന്ന തീരുമാനത്തില്പിറ്റെ ദിവസംതന്നെ അവരുടെ ആഫീസില്പോയി സപ്തമ്പര്‍ / ഒക്ടോബര്മാസങ്ങളില് അസൗകര്യമാകുമെന്നുറിയിച്ച്പണവും പാസ്പോര്ട്ടുകളും ആവശ്യപ്പെട്ടു.. പാസ്സ്പോര്ട്ടുകള്തിരിച്ചു തന്നു. പണത്തെ സംബന്ധിച്ച്എം ഡി സ്ഥലത്തില്ലാത്തതിനാല് ചെക്ക്ഒപ്പിട്ട്ഒരാഴ്ച്ചക്കകം തരാമെന്ന ഉറപ്പും.

ഒരാഴ്ച്ച, രണ്ടാഴ്ച്ച, ഒരു മാസം... എം ഡി ഇല്ല, ചെക്കില്ല, പണവുമില്ല. ഫോണിലും നേരിട്ടും നിരന്തരം ബന്ധപ്പെട്ടെങ്കിലും ഫലം നാസ്തി. നിയമനടപടികള്ആരംഭിക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്രണ്ടു ദിവസത്തിനകം ചെക്ക്നല്കാമെന്നായി. അങ്ങിനെ 2010 ആഗസ്തില്‍ 25000 രൂപ വീതമുള്ള 3 പോസ്റ്റ്ഡേറ്റഡ്ചെക്കുകള്‍  (സപ്തമ്പര്‍ 30നു മാറാവുന്നവ) കിട്ടി. ചെറിയ ഒരു ആശ്വാസം.
പക്ഷെ ആശ്വാസം അധികകാലം നീണ്ടില്ല. ഒക്ടോബര്ആദ്യം ചെക്കുകള്ബാങ്കില്കൊടുത്തു, കലക്ഷനുപോയി, ആവശ്യത്തിനു ഫണ്ടില്ലെന്നു പറഞ്ഞ്തിരിച്ചു വന്നു. നാടന്ഭാഷയില് "വണ്ടിച്ചെക്കുകള്‍" ആയിരുന്നൂ അവ.


ചില അഭിഭാഷകസുഹൃത്തുക്കളോട്വിവരം പറഞ്ഞപ്പോള്ഇനി നിയമയുദ്ധം തുടങ്ങാമെന്നായിരുന്നൂ ഉപദേശം. നെഗോഷ്യബിള്ഇന്സ്റ്റ്രുമന്റ്ആക്റ്റ്സെക്ഷന് 138 പ്രകാരമുള്ള ഒരു കേസിനുവേണ്ട എല്ലാ തെളിവുകളും കൈയിലുള്ള നിലയ്ക്ക് വഴിയില് നോക്കാമെന്ന് ഞാനും കരുതി. അങ്ങിനെ ആദ്യപടിയായി വിവേകാനന്ദ ട്രാവല്സ്‌ (പി) ലിമിറ്റഡ്എന്ന സ്ഥാപനത്തിനും അതിന്റെ മാനേജിംഗ്ഡയറക്ടര്നരേന്ദ്രനും 2010 നവമ്പറില്വക്കീല്നോട്ടീസ്അയച്ചു.

നിര്ദ്ദിഷ്ട കാലയളവിനുള്ളില് മറുപടി കിട്ടാത്തതിനാല്ഡിസമ്പര്മാസത്തില്മജിസ്റ്റ്രേറ്റ്കോടതിയില്കേസ് ഫയല്ചെയ്തു. മൂന്നു ചെക്കുകളാണ്മടങ്ങിയത്എന്നതിനാല്മൂന്നു കേസുകള്‍. പിന്നെ
മാസങ്ങളോളം കോടതിയില്കേസിന്റെ ദിവസങ്ങളില്പോകലായിരുന്നു. ഇതിനിടെ ഒരു കേസില്പ്രതിഭാഗത്തിനായി ആരും ഹാജരാകാതെ വന്നതിനാല് കേസില്മാനേജിന് ഡയറക്ടര്ക്കെതിരെ കോടതി വാറണ്ട്പുറപ്പെടുവിച്ചു. അറസ്റ്റില്നിന്ന് ഒഴിവാകാന് കേസില്‍ 25000 രൂപ വാങ്ങി കേസ്പിന്വലിക്കണമെന്ന് വക്കീല്മുഖാന്തിരം ആവശ്യപ്പെട്ടപ്പോള്ഞാന്തയ്യാറായി. നമുക്ക്കേസുമായി മുന്നോട്ടുപോകണമെന്ന താല്പ്പര്യം ഇല്ലാത്തതിനാല്‍. മറ്റു കേസുകളിലും ന്യായമായ ഒത്തുതീര്പ്പാവാമെന്ന് അറിയിച്ചെങ്കിലും അവര്തയ്യാറായില്ല. അവസാനം 2011 സപ്തമ്പര്മാസത്തില്ബാക്കി രണ്ടു കേസുകളിലും വിധിയായി. പ്രതികള്കുറ്റക്കാരാണേന്നും 25000 രൂപയും പലിശയിനത്തില്‍ 5500 രൂപയും ഓരോ കേസിലും നല്കണമെന്നും ആയിരുന്നൂ വിധി. കൂടെ പത്തു ദിവസത്തെ വെറും തടവും.

വിധിയില്തടവുശിക്ഷയുള്ളതിനാല്സ്വാഭാവികമായും പ്രതികള്സെഷന്സ്കോടതിയില്അപ്പീല്പോയി. മാസങ്ങള്ക്കു ശേഷം വീണ്ടും ഞങ്ങള്ക്ക്അനുകൂലമായ വിധി. പലിശയിനത്തില്തരേണ്ട സംഖ്യ 5000 ആക്കി കുറച്ചതും, എം ഡി യുടെ തടവുശിക്ഷ ഒഴിവാക്കിയതുമായിരുന്നൂ മാറ്റം. പക്ഷേ വിവേകാനന്ദ ട്രാവല്സ് ഹൈക്കോടതിയില്വീണ്ടും അപ്പീലുമായി പോയി. പണം തരാനുള്ള അവധി നീട്ടിക്കിട്ടുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പ്രതിഭാഗം അഭിഭാഷകന്സ്വകാര്യസംഭാഷണത്തില്പറയുകയും ചെയ്തിരുന്നു.

ഹൈക്കോടതിയില്എത്തിയ കേസ്ഒറ്റ ദിവസം കൊണ്ടുതന്നെ തീര്പ്പായി. തങ്ങള്വാദിയ്ക്കാന്ഉദ്ദേശിക്കുന്നില്ലെന്നും ദയവായി പണം ഒടുക്കാനുള്ള അവധി കുറച്ചു നീട്ടിക്കിട്ടണമെന്നുമാണ്അവരുടെ അഭിഭാഷകന്കോടതിയില് അപേക്ഷിച്ചത്‌. ഇത്പരിഗണിച്ച്ഒരു കേസില്‍ 4 മാസവും മറ്റേതില്‍ 3 മാസവും സമയം അനുവദിച്ചുകൊണ്ടായിരുന്നൂ വിധി. അതനുസരിച്ച്‌ 2013 ഫെബ്രുവരി / മാര്ച്ച് മാസങ്ങളിലായി പ്രതികള്വിചാരണക്കോടതിയില്‍ 30000 രൂപ വീതം കെട്ടിവെയ്ക്കുകയും പണം ഞങ്ങള്ക്ക്ലഭിയ്ക്കുകയും ചെയ്തിരിക്കുന്നു. അങ്ങിനെ രണ്ടു വര്ഷത്തിലേറെക്കാലം നീണ്ട നിയമയുദ്ധം വിജയിച്ചു,

സമാനമായ നിരവധി കേസുകള് വിവേകാനന്ദക്കെതിരായി കോഴിക്കോട്ടെ കോടതികളിലുണ്ട്‌. 70ല്അധികം പേര്വാദികളായ ഒരു കേസില്ആഗസ്ത്മാസത്തിനു മുന്പ്പണം കെട്ടിവെയ്ക്കാനാണ്ഹൈക്കോടതി ഉത്തരവ്‌. അതുപോലെ പല കേസുകള്വിവിധ ഘട്ടങ്ങളിലായി നിലവിലുണ്ട്‌.

പ്രതികളുടെ ഭാഗത്തുനിന്ന് ഉണ്ടായ വിശ്വാസവഞ്ചനയാണ് കേസിനു പോകാനുണ്ടായ ഏകകാരണം. 75000 രൂപ ഞങ്ങളെ സംബന്ധിച്ചിടത്തോളം ചെറിയ സംഖ്യയല്ല. എങ്കില്പ്പോലും സാമ്പത്തികപ്രതിസന്ധിമൂലം തല്ക്കാലം പണം തിരിച്ചു നല്കാന് സാധിക്കാത്ത സാഹചര്യമായതിനാല്ഒന്നോ രണ്ടോ വര്ഷം കാത്തിരിക്കണമെന്ന് അഭ്യര്ഥിച്ചിരുന്നെങ്കില്അത്പരിഗണിക്കുവാന്ഞാന്തയ്യാറാകുമായിരുന്നു. മറിച്ച്വണ്ടിച്ചെക്കുകള്തന്ന് കോഴിക്കോടന്ഭാഷയില്‍ "ആളെ മൊയന്താക്കുന്ന" നടപടിയാണ് കേസിലേയ്ക്ക്നയിച്ചത്‌.

പോസ്റ്റിന്റെ പൊതുകാര്യപ്രസക്തി എന്തെന്ന ചോദ്യവും ചിലപ്പോള്ഉയര്ന്നേക്കാം. ഉല്ലാസയാത്രകള്ക്കായി പണവും സമയവും കൂടുതല്വിനിയോഗിക്കപ്പെടുന്ന കാലമാണിത്‌. ഒരു വലിയ വിഭാഗം ആളുകള്‍ "കണ്ടക്റ്റഡ് ടൂര്ഓപ്പറേറ്റേര്സ്‌" വഴിയാണ്യാത്രകള്നടത്തുന്നതും. വലുതും ചെറുതുമായ, പ്രശസ്തരും അപ്രശസ്തരുമായ നിരവധി സംഘാടകര് മേഖലയിലുണ്ട്എന്നതാണ്വസ്തുത. അതുകൊണ്ട്യാത്രകള്ക്കായി ഏതെങ്കിലും ടൂര്ഓപ്പറേറ്റര്മാരെ സമീപിക്കുമ്പോള് അവരുടെട്രാക്റെക്കോര്ഡ്‌” മനസ്സിലാക്കി വേണം നമ്മുടെ പണം ഏല്പ്പിക്കാന്‍. അല്ലെങ്കില്ചിലപ്പോള്യാത്ര നടക്കില്ല, നമ്മുടെ കീശയിലെ കാശ്പോവുകയും ചെയ്യും. അതിനാല്ജാഗ്രതൈ!


പിന്കുറിപ്പ്‌: രണ്ടു വര്ഷത്തിലേറെക്കാലം പലപ്പോഴായി കോടതിമുറിയിലും, വക്കീലാപ്പീസിലും, പണം വാങ്ങാന്ട്രഷറിയിലുമൊക്കെ സമയം ചിലവാക്കിയതിനിടെ കിട്ടിയ ഒരു പാട്അനുഭവങ്ങളുണ്ട്‌. വിശ്വാസവഞ്ചന നടത്തിയെങ്കിലും അനുഭവങ്ങള്ക്ക് നിമിത്തമായ വിവേകാനന്ദ ട്രാവല്സിന്നന്ദി.


















No comments: