Sunday, June 16, 2013

ശരവണത്തില്‍





വര്ഷങ്ങളുടെ ഇടവേളയ്ക്കുശേഷം ഇന്ന് പ്രശസ്ത സംഗീതജ്ഞനും സംഗീത സംവിധായകനുമായ ശ്രീ കെ രാഘവന്മാസ്റ്ററെ കാണാന്പോയി. തലശ്ശേരി ജഗന്നാഥക്ഷേത്രത്തിനടുത്തുള്ള മാസ്റ്ററുടെ "ശരവണം" എന്ന വീട്ടിലേക്കുള്ള യാത്രയില്കൂട്ടിന്സുഹൃത്ത്ശ്രീകുമാര്ജി പുരവുമുണ്ടായിരുന്നു.

ചെല്ലുന്ന വിവരം നേരത്തെ ഫോണ്ചെയ്ത്അറിയിച്ചതിനാല്മാസ്റ്റര്കാത്തിരിക്കയായിരുന്നു. 98 വയസ്സു പിന്നിട്ട രാഘവന്മാസ്റ്റര്ക്ക്പ്രായത്തിന്റേതായ ചില  പ്രശ്നങ്ങളുണ്ടെങ്കിലും തികച്ചും ഉന്മേഷവാനായിരുന്നു ഇന്ന്.

സംഭാഷണതല്പ്പരനായ അദ്ദേഹം ആകാശവാണിയിലെ ആദ്യകാല അനുഭങ്ങള്വീണ്ടും പങ്കു വെച്ചു. ഡല്ഹി ആകാശവാണി നിലയത്തില്ജോലി ചെയ്തുകൊണ്ടിരിയ്ക്കെ 1950ല്കോഴിക്കോട്നിലയം പ്രവര്ത്തനമാരംഭിച്ചപ്പോള്മാസ്റ്ററെ ഇങ്ങോട്ട്നിയോഗിക്കുകയായിരുന്നു.

ആകാശവാണി കോഴിക്കോട്നിലയത്തിന്റെ സുവര്ണ്ണകാലം 60 കളും, 70 കളും 80കളുമൊക്കെയായിരുന്നു. എല്ലാ നിലയിലും "താര സമ്പന്നമായിരുന്നു" അക്കാലം. സാഹിത്യരംഗത്ത്സര്വ്വശ്രീ അക്കിത്തം, ഉറൂബ്‌, കക്കാട്‌, തിക്കോടിയന്മാഷ്തുടങ്ങി ഒരു നീണ്ട നിര. സംഗീതം കൈകാര്യം ചെയ്തിരുന്നത്‌. കെ രാഘവന്മാസ്റ്റര്‍, ചേര്ത്തല ഗോപാലന്നായര്‍ (ഇദ്ദേഹത്തിന്റെ മകനാണ്സെല്ലുലോയ്ഡിലെ "കാറ്റേ കാറ്റേ നീ പൂക്കാമരത്തില്‍" ഫെയിം ശ്രീറാം), ബി ചിദംബരനാഥ്‌ (ഇദ്ദേഹത്തിന്റെ മകനാണ്സിനിമാ സംഗീതസംവിധായകന്രാജാമണി), പഴയന്നൂര്എന്പരശുരാമന്‍, തൃശ്ശൂര്പി രാധാകൃഷ്ണന്‍, ജി എസ്ശ്രീകൃഷ്ണന്‍ (പുല്ലാംകുഴല്‍, മകന്ജി എസ്രാജനും രംഗത്ത്ഇപ്പോള്പ്രശസ്തന്‍) തുടങ്ങി ഒരുപാട്പ്രഗത്ഭകലാകാരന്മാര്‍. വീണാ വാദകനായിരുന്ന എന്റെ ഏട്ടന്എം ഉണ്ണികൃഷ്ണനും അക്കൂട്ടത്തിലുണ്ടായിരുന്നു. നാടകരംഗത്ത്കക്കാട്അടക്കമുള്ളവരുടെ കൂടെ അഹമ്മദ്കോയ (ഹോ, ശബ്ദഗാംഭീര്യം!) മായാ നാരായണന്തുടങ്ങി ഖാന്കാവില്വരെയുള്ളവര്‍. പി വി കെ എന്നറിയപ്പെട്ടിരുന്ന പി വി കൃഷ്ണമൂര്ത്തി സ്റ്റേഷന്ഡയറക്ടര്ആയി കുറച്ചുകാലം ഉണ്ടായിരുന്നൂ എന്ന് ഓര്മ്മ.

ഒരു കുടുംബം പോലെ കഴിഞ്ഞിരുന്ന കാലം എന്നാണ്മാസ്റ്റര്അക്കാലത്തെ വിശേഷിപ്പിച്ചത്‌. വാക്കുകള്കൊണ്ട്വിവരിയ്ക്കാനാകാത്തവിധം സ്നേഹസമ്പന്നമായ ഒരു കാലം തന്നെയായിരുന്നു അത്‌. ( ബന്ധങ്ങളുടെ ഊഷ്മളതയും ആഴവും കുറച്ചൊക്കെ അറിയാന്ചെറുപ്രായത്തില്എനിയ്ക്കും ഭാഗ്യമുണ്ടായിട്ടുണ്ട്‌. ഉണ്ണികൃഷ്ണന്റെ അനുജന്എന്ന നിലക്ക്മിയ്ക്കവരുടേയും സ്നേഹവാത്സല്യങ്ങള്എനിക്കും കിട്ടിയിരുന്നു)

ആകാശവാണിക്കാര്യങ്ങള്ക്കു പുറമെ മറ്റൊരുപാട്വിഷയങ്ങളും സംഭാഷണത്തില്കടന്നു വന്നു. മാസ്റ്ററുടെ വീടിന്‌ "ശരവണം" എന്ന് പേരിട്ടത്കക്കാടായിരുന്നുവത്രെ. മാഷിന്റെ ഇഷ്ടദൈവം സുബ്രഹ്മണ്യനായതിലാണുപോല് പേരു നല്കിയത്‌. സംഗീതം തന്നെ ജീവിതം എന്നു കരുതുന്ന രാഘവന്മാസ്റ്റര്മക്കള്ക്ക്പേരിട്ടതും സംഗീതമായി ബന്ധപ്പെട്ടവ. കര്ണ്ണാടക സംഗീതരാഗങ്ങളോ സംഗീതോപകരണങ്ങളോ ആയി ബന്ധപ്പെട്ട വീണാധരി, മുരളീധരന്‍, കനകാംബരന്‍, ചിത്രാംബരി, വാഗീശ്വരി ഇങ്ങനെ പോകുന്നു മക്കളുടെ പേരുകള്‍.

മാസ്റ്ററുടെ ഇഷ്ടരാഗങ്ങള്‍, ബഷീറിന്റെ ബാല്യകാല സഖിയുടെ പുതിയ വേര്ഷന്സിനിമയ്ക്കായി ഒരു പാട്ടിന്റെ സംഗീതസംവിധാനം അടുത്തിട നിര്വ്വഹിച്ചത്എന്നിവയെക്കുറിച്ചെല്ലാം വിശദമായി സംസാരിച്ചു. സിനിമാ സംഗീത സംവിധായകന്എം ജയചന്ദ്രന്കഴിഞ്ഞ ദിവസം ശരവണം സന്ദര്ശിച്ചതും, മാസ്റ്റ്രുടെ പ്രിയശിഷ്യന്വി ടി മുരളിയുടെ കുടുംബവിശേഷങ്ങളുമൊക്കെ ആവേശപൂര്വ്വമാണ്അദ്ദേഹം പങ്കുവെച്ചത്‌.

തമിഴ്‌, ഹിന്ദി സിനിമാഗാനങ്ങളുടെ ചുവടൊപ്പിച്ചുള്ള  മലയാള സിനിമാ സംഗീതത്തിനെ ഒരു പുതിയ വഴിത്താരയിലേയ്ക്ക്കൊണ്ടുവന്നതില്മുഖ്യ പങ്കു വഹിച്ചത്രാഘവന്മാസ്റ്ററായിരുന്നു. നാടന്തനിമയുള്ള നാടോടി ഈണങ്ങള്സൃഷ്ടിച്ച്സംഗീതപ്രേമികളുടെ മനസ്സില്സ്ഥാനം പിടിച്ച പ്രതിഭാധനനനോടൊപ്പം വീണ്ടും കുറച്ചു സമയം ചിലവഴിയ്ക്കാനായത്ധന്യാനുഭവം തന്നെ. സാര്ത്ഥകമായ ഒന്നര മണിക്കൂറിനു ശേഷം പിരിയുമ്പോള്വീണ്ടും വരണമെന്ന് പറഞ്ഞാണ്സംഗീതലോകത്തെ മുത്തച്ഛന്ഞങ്ങളെ യാത്രയാക്കിയത്‌. വരും തീര്ച്ചയായും വന്നു കാണും എന്ന് മനസ്സില്ഉറപ്പിച്ച്ഞങ്ങള്വിട പറഞ്ഞു.

1 comment:

ajith said...

നല്ല വിശേഷങ്ങള്‍ വായിച്ച് സന്തോഷിക്കുന്നു