Friday, December 7, 2012

ടെലികോം റിക്രിയേഷന്‍ ക്ലബ്ബിന്റെ വാര്‍ഷികാഘോഷങ്ങള്‍ 1970 കളില്‍-ഒരു തിരിഞ്ഞുനോട്ടം




ഇതിനു മുന്പും ബ്ലോഗിലെ ഒരു പോസ്റ്റിനു നിമിത്തമായത്ഫെയ്സ്ബുക്കിലെ ഒരു പോസ്റ്റും ചില കമന്റുകളുമായിരുന്നു. കുറിപ്പിനും പ്രചോദനം മറ്റൊരു ഫെയ്സ് ബുക്ക്പോസ്റ്റ്‌-കമന്റുകള്തന്നെ. തുടക്കം ഇങ്ങനെയായിരുന്നു.

പ്രശസ്ത ബ്ലോഗറും സോഷ്യല്ആക്ടിവിസ്റ്റുമായ മനോജ്രവീന്ദ്രന്‍ നിരക്ഷരന്ഒരു മുരളി മേനോന്റെ പോസ്റ്റ്ഷെയര്ചെയ്തതിനു ഞാന്ഇട്ട കമന്റും മറുകമന്റുകളും താഴെ..


Balu Melethil, Manoj Ravindran , അങ്ങിനെ... എന്രാധ മറ്റൊരുകാര്യം ഓര്മ്മിപ്പിച്ചു. പോസ്റ്റിന്റെ യഥാര് ഉടമയുടെ (ഞാന്ഉദ്ദേശിക്കുന്ന മുരളി മേനോനെങ്കില്‍) അമ്മയും ഞാനുമൊക്കെ ജോലിചെയ്ത ഓഫീസില്ഒരു എന്രാധ ഉണ്ടായിരുന്നു. "നിവേദ്യ"മൊക്കെ ഇറങ്ങുന്നതിനു ദശാബ്ദങ്ങള്ക്കുമുന്നെ സ്ഥിരമായി നടക്കാറുള്ള ഒരു സംഭവം. ഒന്നിലധികം രാധമാര്ഉള്ളതിനാല്‍, എന്രാധയുടെ കണവന്സാമി ഫോണില്രാധ ഇരുക്കാ എന്നു അന്വേഷിയ്ക്കുമ്പോള്ഞങ്ങള്എന്രാധയാണോ എന്ന് ചോദിയ്കും. സാമിയുടെ പ്രതികരണം "ഉങ്ക രാധയല്ല, എന്രാധ ആക്കും" എന്നായിരിയ്ക്കും എപ്പോഴും. സാമി വലിയ തമാശക്കാരനായിരുന്നു.... അകാലത്ത്വിട പറഞ്ഞു.

(ഞാന്ഉദ്ദേശിച്ച മുരളി, -ലണ്ടന്സ്കൂളിലൊക്കെ നാടകം പഠിച്ച ആള്‍- ആണെങ്കില്മുരളിക്കും പ്രതാപന്എന്ന സുഹൃത്തിനുമൊക്കെ ( ആളും ഇന്നില്ല) ആദ്യമായി ഒരു വലിയ സദസ്സ്ഒരുക്കിയത്‌ (1978- കോഴിക്കോട്ടൗണ്ഹാള്‍) ഞാനാണെന്ന് "അഹങ്കരിക്കാനും" വകയുണ്ട്‌!

Manoj  Ravindran Niraksharan അത് രസിക സംഭവമാണല്ലോ ചേട്ടാ. എന്തായാലും മുരളിയാണോ മുരളി എന്ന് Murali Menon തന്നെ പറയട്ടെ

Murali Menon: ബാലു ഉദ്ദേശിച്ച മുരളി മേനോന്അല്ല മുരളി മേനോന്‍. മുരളി മേനോന്‍ (Muralee Menon എന്നാണ് Face Book a/c) തൃശൂര്ഡ്രാമാ സ്കൂളിലാണ് പഠിച്ചത്. കാലഘട്ടത്തില്കേരളവര്മ്മയില്പഠിച്ച ഞാനും ഞങ്ങളുടെ കളിയരങ്ങ് എന്ന കാമ്പസ് തിയേറ്ററും ഒക്കെ ഒരുമിച്ച് സഹകരിച്ച് പ്രവര്ത്തിച്ചിരുന്നു. പിന്നെ ബാലു പറഞ്ഞതുപോലെ അദ്ദേഹം ലണ്ടനിലായിരുന്നു. ദാ ഈയിടെ ലണ്ടനില്പോയി കഴിഞ്ഞ ആഴ്ചയാണ് തിരിച്ചു വന്നത്. ഇനി വിശേഷം അശേഷം ഇല്ലെന്ന് കരുതുന്നു

അന്ന് മുരളിയായിരുന്ന ഇന്നത്തെ പ്രശസ്ത നാടകപ്രവര്ത്തകന്മുരളീ മേനോന്റെ 77-78 കാലത്തെ ചില കലാപ്രവര്ത്തനങ്ങള്ക്ക്അരങ്ങൊരുക്കാന്നിയോഗമുണ്ടായ ആളെന്ന നിലയില്അന്നത്തെ കാര്യങ്ങള്മനസ്സില്‍ 'റീ വൈന്ഡ്‌" ചെയ്യുകയും അന്നത്തെ ചില ഫോട്ടോകള്വീണ്ടെടുക്കാന്മാനാഞ്ചിറ ടെലെഫോണ്എക്സ്ചേഞ്ചില്പോകുകയും ചെയ്തു. വര്ഷങ്ങളോളം അവിടുത്തെ റിക്രിയേഷന്ക്ലബ്ബ്ഹാളിന്റെ ചുവരുകളില്തൂക്കിയിരുന്ന കാലഘട്ടത്തിലെ മിക്ക ഫോട്ടോകളും കാലപ്പഴക്കത്തെത്തുടര്ന്ന് കേടാവുകയും ഒരു ഗുദാമിലേയ്ക്ക്മാറ്റുകയും ചെയ്തിരുന്നു. "നനഞ്ഞിറങ്ങിയ സ്ഥിതിക്ക്കുളിച്ച് കയറുകതന്നെ" എന്നു കരുതി ഗുദാമില്തിരഞ്ഞു. ഒരുവിധം വ്യക്തതയുള്ള കുറച്ചെണ്ണം സംഘടിപ്പിച്ചു. മറ്റു പലതും തീരെ മോശമായ അവസ്ഥയിലായിരുന്നു. (കിട്ടിയ ഫോട്ടോകള് ഇവിടെ കാണാം.).

കാലം 1976-77... അടിയന്തിരാവസ്ഥക്കാലം. കോഴിക്കോട്മാനാഞ്ചിറ ടെലെഫോണ് എക്സ്ചേഞ്ചില്ഏതാണ്ട്അഞ്ഞൂറോളം ജീവനക്കാര്ഉണ്ടായിരുന്നു അക്കാലത്ത്‌. ഇവരില് ഒരുപാടുപേര്കലാസാംസ്കാരിക പ്രവര്ത്തനങ്ങളില്കഴിവും താല്പ്പര്യവുമുള്ളവര്‍. എന്നാല്ഒന്നരവര്ഷത്തോളമായി തുടരുന്ന അടിയന്തിരാവസ്ഥയുടെ കരാളദിനങ്ങളില് ഭീതിദമായ അന്തരീക്ഷമായിരുന്നു അവിടേയും. "നാവടക്കൂ പണിയെടുക്കൂ" എന്ന മുദ്രാവാക്യം ..പത്രങ്ങള്ക്ക്കടുത്ത സെന്സര്ഷിപ്പ്‌.... രണ്ടു സഹപ്രവര്ത്തകര്മിസ പ്രകാരം അറസ്റ്റുചെയ്യപ്പെട്ട്ജയിലില്‍.... സ്ത്രീകളടക്കം അമ്പതിലധികം പേരെ അകാരണമായി പോലീസ്സ്റ്റേഷനില്കൊണ്ടുപോയി ചോദ്യംചെയ്യലിനു വിധേയരാക്കിയ അനുഭവം.... ഇത്തരമൊരു സാഹചര്യത്തില്എങ്ങിനെ കലാസാംസ്കാരികപ്രവര്ത്തനങ്ങളില്ഏര്പ്പെടാന് പറ്റുമെന്നായിരുന്നൂ ഒരു വലിയ വിഭാഗം ജീവനക്കാര്ചിന്തിച്ചത്



ഏന്നാൽ പ്രതികൂലസാഹചര്യത്തിലും റിക്രിയേഷന്ക്ലബ്ബ്പോലുള്ള വേദികള്പരമാവധി ഉപയോഗപ്പെടുത്തണമെന്ന ചിന്താഗതിയുള്ളവരും കുറവായിരുന്നില്ല. അങ്ങിനെ ക്ലബ്ബിന്റെ ഭാരവാഹിത്വം പുതിയ കൈകളില്ഏല്പ്പിച്ച്പരിമിതികള്ക്കുള്ളില്നിന്നു കൊണ്ടുള്ള പ്രവര്ത്തനങ്ങള്സംഘടിപ്പിയ്ക്കുവാന്തീരുമാനിക്കുകയും ഒരു പുതിയ കമ്മറ്റിയെ തിരഞ്ഞെടുക്കുകയും ചെയ്തു. ഭരണഘടനപ്രകാരം റിക്രിയേഷന്ക്ലബ്ബിന്റെ പ്രസിഡന്റ് ഓഫീസ്മേധാവി ഡിവിഷണല്എഞ്ചിനീയറാണ്‌. ബാക്കി ഭാരവാഹികള്അംഗങ്ങളില്നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരും. ഏകകണ്ഠമായി തിരഞ്ഞെടുത്ത കമ്മറ്റിയില് സെക്രട്ടറിയാകാനുള്ള നിയോഗം ഈയുള്ളവനായിരുന്നു.



കുറേ കാലമായി പ്രവര്ത്തനരഹിതമായി കിടന്ന ക്ലബ്ബ്ചലനാത്മകമാക്കാന്വലിയ പിന്തുണയാണ് എല്ലാവരില്നിന്നും ലഭിച്ചത്‌. ക്ലബ്ബിന്റെ ആഭിമുഖ്യത്തില്ഒരു കൈയെഴുത്തുമാസിക പ്രസിദ്ധീകരിക്കുക, മാസംതോറും ഏതെങ്കിലും വിഷയത്തില്പ്രഭാഷണം നടത്തുക തുടങ്ങിയ കാര്യങ്ങള്വിജയകരമായി മുന്നേറി. പരിപാടികളിലെ പങ്കാളിത്തമാണ്കുറേകാലമായി നിലച്ചുപോയ ക്ലബ്ബിന്റെ വാര്ഷികാഘോഷം വിപുലമായി നടത്തുകയെന്ന ആശയത്തിലെത്തിച്ചത്‌. ക്ലബ്ബ്അംഗങ്ങളുടേയും കുടുബാംഗങ്ങളുടേയും കലാപരമായ കഴിവുകള്പ്രകടിപ്പിക്കാനും ആസ്വദിക്കാനുമുള്ള ഒരു നല്ല അവസരമായി വാര്ഷികാഘോഷത്തെ മാറ്റണമെന്നും തീരുമാനമായി. 


ഒരു ചെറിയ ഗാനമേള, കുറച്ച്നൃത്തനൃത്യങ്ങള്‍, ഒരു മണിക്കൂറിനുള്ളില്തീരുന്ന നാടകം തുടങ്ങിയ പരിപാടികള്‍. ആഘോഷത്തിന്റെ ഭാഗമായി ജീവനക്കാര്ക്കും അവരുടെ കുട്ടികള്ക്കും

ഇന്ഡോർ ഗെയിംസ്മൽസരങ്ങള് നടത്താനും തീരുമാനിച്ചുഇതിനു മുന്പ്വാര്ഷികാഘോഷം നടത്തിയതൊക്കെ ആഫീസിലെ ഹാളിന്നുള്ളില്വെച്ചായിരുന്നു. ഇതില്നിന്ന് വ്യത്യസ്സ്ഥമായി ടൗണ്ഹാളില് വെച്ച്പരിപാടി നടത്തണമെന്ന അഭിപ്രായവും സ്വീകരിക്കപ്പെട്ടു. നഗരത്തിലെ ഒരു പ്രശസ്ഥവ്യക്തി ഉല്ഘാടകനായി വേണമെന്നും അത്തിക്കോടിയന്മാഷ് തന്നെയായിരിയ്ക്കണമെന്ന കാര്യത്തിലും ഏകാഭിപ്രായമായിരുന്നു. ഞങ്ങളില്പലരുടേയും ജ്യേഷ്ഠസഹോദരതുല്യനായ "അരങ്ങു കാണാത്ത നടനു"മായുള്ള ഹൃദയബന്ധം തന്നെയായിരുന്നു തീരുമാനത്തിനു പിന്നില്‍. തിക്കോടിയന്മാഷെ സമീപിച്ചപ്പോള്സസന്തോഷം ഞങ്ങളുടെ ആവശ്യം അംഗീകരിച്ചു. കൂട്ടത്തില്ഒരു നാടകവും തന്നു പരിപാടിയില് അവതരിപ്പിയ്ക്കാന്‍. "ആരാന്റെ കുട്ടി" എന്ന ഹാസ്യരസപ്രധാനമായ ഒരു നല്ല നാടകം.

വാര്ഷികാഘോഷത്തിനുള്ള തയ്യാറെടുപ്പുകള്നല്ലനിലയില്പുരോഗമിച്ചു. ഒരു വശത്ത്നാടകം, നൃത്തനൃത്യങ്ങള്ഗാനമേള എന്നിവയുടെ റിഹേര്സലുകള്‍.(നാടക-സിനിമാ രംഗങ്ങളില്പ്രശസ്ഥരായ നെല്ലിക്കോട്ഭാസ്കരന്‍, എം കുഞ്ഞാണ്ടി എന്നിവര്പലപ്പോഴും നാടകറിഹേര്സലുകള്ക്ക്വരികയും വിലപ്പെട്ട ഉപദേശനിര്ദ്ദേശങ്ങള്തരികയും ചെയ്തുവെന്ന് നന്ദിയോടെ ഓര്ക്കുന്നു.) മറുവശത്ത് വിവിധ ഇനങ്ങളില്മല്സരങ്ങള്‍. 1977 മാര്ച്ച്‌ 15 നു ടൗണ്ഹാളിലേയ്ക്ക് ആത്മവിശ്വാസത്തോടെ പോകാമെന്ന് ഉറപ്പായി. ഒരു കാര്യത്തില്മാത്രമേ ആശങ്കയുണ്ടായിരുന്നുള്ളൂ. മോശമല്ലാത്ത ഒരു സദസ്സ്അവിടെ ഉണ്ടാകുമോ എന്ന കാര്യത്തില്‍.

സംഘാടകരുടെ പ്രതീക്ഷകളെ കവച്ചുവെച്ച്അക്ഷരാര്ഥത്തില് നിറഞ്ഞുകവിഞ്ഞ ഒരു സദസ്സായിരുന്നൂ ടൗണ്ഹാളിലേത്‌. ജീവനക്കാരും കുടുംബാംഗങ്ങളും പൊതുജനങ്ങളും ഹാളിന്നുള്ളിലും പുറത്ത്വരാന്തയിലും നിറഞ്ഞു. തിക്കോടിയന്മാഷ് സ്വതസ്സിദ്ധമായ ശൈലിയില്സരസമായി സംസാരിച്ച്ഉല്ഘാടനം നിര്വ്വഹിച്ചു.

                         ( സ്വാഗതം: ബാലു. വേദിയില്‍ ബാബുക്കുട്ടന്‍, തിക്കോടിയന്‍, ആര്‍ രാഘവന്‍)

തുര്ടന്ന് വിവിധ കായിക കലാമല്സരവിജയികള്ക്കുള്ള സമ്മാനവിതരണവും കലാപരിപാടികളും. ശാസ്ത്രീയനൃത്തം, ഒപ്പന, തിരുവാതിരകളി... "ആരാന്റെ കുട്ടി" എന്ന മലയാള നാടകവും. അവസാനം ജീവനക്കാരും ചില അതിഥിഗായകരും ചേര്ന്ന് അവതരിപ്പിച്ച ഗാനമേളയോടെ 1977 ലെ വാര്ഷികാഘോഷപരിപാടിയകള്ക്ക്തിരശ്ശീലവീണു. സദസ്യര്ക്ക്നിറഞ്ഞ സംതൃപ്തിയും സംഘാടകര്ക്ക്തികഞ്ഞ ആത്മവിശ്വാസവും നല്കീ പരിപാടികള്‍.

(ഗാനമേളയില്‍ സതി സുരേന്ദ്രന്‍ പാടുന്നു)


    
       ( "ആരാന്റെ കുട്ടി" നാടകത്തില്‍ അഭിനയിച്ചവര്‍ സംവിധായകരോടൊപ്പം)     

                                            ( സദസ്സ്‌ മറ്റൊരു ദൃശ്യം)


വിജയം ഒരു വലിയ കൂട്ടായ്മയുടെ ഫലമായുണ്ടായതായിരുന്നു. ഉത്തരവാദിത്തങ്ങള്അതതു മേഖലകളില്കഴിവുള്ളവര്ക്ക്വിഭജിച്ചുനല്കി പൊതുമേല്നോട്ടം നടത്തി യഥാസമയം അവ നടന്നുവെന്ന് ഉറപ്പുവരുത്തുകയെന്ന താരതമ്യേന ചെറിയ ജോലിമാത്രമേ സെക്രട്ടറിയെന്ന നിലയ്ക്ക്എനിയ്ക്കുണ്ടായിരുന്നുള്ളൂ. ഓരോ കാര്യവും ഭംഗിയായി പൂര്ത്തീകരിക്കാന് ആഴ്ച്ചകളോളം വിശ്രമരഹിതമായി പ്രവര്ത്തിച്ച കൂട്ടുകാരാണ്യഥാര് അഭിനന്ദനം അർഹിക്കുന്നത്‌. എം വി സദാനന്ദന്‍, പി കുഞ്ഞിരാമന്‍, ടി ആര്എസ്‌, ശശികല, നാരായണിക്കുട്ടി അമ്മ, എം പി പങ്കജം , ക്രിസ്റ്റി സെബാസ്റ്റ്യന്‍, ബാബുക്കുട്ടന്‍, പി ആര്രവി, ദാമു, രാജന്പരപ്പനങ്ങാടി, സാഹിത്യകാരന്കൂടിയായ അസിസ്റ്റന്റ് എഞ്ചിനീയര്പാറന്നൂര്പത്മനാഭന്തുടങ്ങി നിര നീണ്ടുപോകും.

77ലെ വിജയം കൂടുതല്നല്ലനിലയില്‍ 78 ലും വാര്ഷികാഘോഷം നടത്താന്പ്രചോദനമായി. മുന് വർഷത്തെപ്പോലെത്തന്നെ വിവിധ കലാപരിപാടികള്ക്കുള്ള തയ്യാറെടുപ്പ്തുടങ്ങി. ഇക്കുറി ഒരു ഇംഗ്ലീഷ്നാടകം കൂടി വേണമെന്ന "പുതു തലമുറയുടെ" ആവശ്യവും കണക്കിലെടുത്തു. കോളേജ്വിദ്യാഭാസം കഴിഞ്ഞയുടന്ജോലിയില്പ്രവേശിച്ച അനിയന്മാർതന്നെ നാടകം തിരഞ്ഞെടുത്ത്അവതരിപ്പിക്കാമെന്ന് ഉറപ്പും തന്നു. അങ്ങിനെ ജീന്പോള്സാര്ത്രെയുടെ "മെന്വിതൗട്ട്ഷാഡോസ്‌" എന്ന നാടകത്തിനുള്ള തയ്യാറെടുപ്പും ആരംഭിച്ചു

(Men behind the "Shadows"..Sitting from left C M Moothorankutty, Rasheed Ali, T Y Aravindakshan, Marykutty, K Abdulla, K P Abdul Samad,Standing from left T S Prakash, Jayadev(friend of Vamadev), Paul F Chethalan, Saduettan, Vamadev, K R Purushothaman, V V Jamaludhenn..1978)

ക്ലബ്ബ്അംഗങ്ങളും കലാഭിരുചിയുള്ളവരുമായ രുഗ്മിണി അമ്മ, നാരായണിക്കുട്ടി അമ്മ എന്നിവരുടെ മക്കൾ‍ (വിദ്യാർത്ഥികളായ) മുരളി, പ്രതാപന്എന്നിവരുടെ ഒരു മൈമും അവതരിപ്പിയ്ക്കാമെന്ന് തീരുമാനിച്ചു. ഇവരില്മുരളി ഇന്ന് പ്രശസ്തനായ നാടക-സിനിമാ പ്രവര്ത്തകനാണ്‌.മുരളീ മേനോന്എന്ന പേരില് അറിയപ്പെടുന്നു തൃശ്ശൂരിലെ സ്കൂള്ഓഫ്ഡ്രാമ, ലണ്ടനിലെ തിയേറ്ററുകള് എന്നിവയിലൊക്കെ നാടകം പഠിച്ച് രംഗത്ത്ഉറച്ചു നില്ലുന്നു. പ്രതാപന്അകാലത്ത് ലോകത്തോട്വിടപറഞ്ഞു.
(മൈം...മുരളിയും പ്രതാപനും 1978)

78ലും ടൗണ്ഹാളില്തന്നെയായിരുന്നൂ വാര്ഷികാഘോഷപരിപാടികള്അരങ്ങേറിയത്‌. കോഴിക്കോട്ആകാശവാണി ഡയറക്ടറും പ്രശസ്ഥ ശാസ്ത്ര സാഹിത്യകാരനുമായ കോന്നിയൂര്ആര്നരേന്ദ്രനാഥ്ഉല്ഘാടനം നിര്വ്വഹിച്ചു. നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി വിജയകരമായി പരിപാടികള്നടന്നു.

(കോന്നിയൂര്‍ ആര്‍ നരേന്ദ്രനാഥ്‌ 1978 ലെ വാര്‍ഷികാഘോഷ പരിപാടികള്‍ ഉല്‍ഘാടനം ചെയ്യുന്നു)

1979ലും ഇതിനു സമാനമായ രീതിയില്ത്തന്നെ വാര്ഷികാഘോഷം ഗംഭീരമായി നടത്തി. (രണ്ടു വര്ഷം കഴിഞ്ഞാല്ക്ലബ്ബിന്റെ പ്രധാന ഭാരവാഹികള്മാറുകയും പുതിയ ആളുകള് സ്ഥാനത്ത് വരികയും വേണമെന്ന തീരുമാനത്തിന്റെ ഭാഗമായി ഞാന്സ്ഥാനമൊഴിയുകയും കെ ദാമോദരനെ ക്ലബ്ബ്സെക്രട്ടരിയായി തിരഞ്ഞെടുക്കുകയു ചെയ്തിരുന്നു). മലയാള സിനിമാരംഗത്തെ (നാടക രംഗത്തേയും) അഭിനയപ്രതിഭ ബാലന്കെ നായരായിരുന്നു ഇത്തവണത്തെ മുഖ്യാതിഥി. കഴിഞ്ഞ വര്ഷങ്ങളിലെ പാരമ്പര്യം പരിപാടികളുടെ വൈവിധ്യത്തിലും ഗുണമേന്മയിലും ഇക്കുറിയും തുടര്ന്നു.


(ബാലന്‍ കെ നായര്‍ 1979 ലെ വാര്‍ഷികാഘോഷ പരിപാടികള്‍ ഉല്‍ഘാടനം ചെയ്യുന്നു)

മൂന്നു വര്ഷം തുടര്ച്ചയായി ക്ലബ്ബ്വാര്ഷികം വിജയകരമായി നടത്തിയപ്പോള് പ്രവര്ത്തനം കൂടുതല്വിപുലമായ മേഖലയിലേയ്ക്ക് വ്യാപിപ്പിക്കാമെന്ന ചിന്ത ഉയര്ന്നുവന്നു. അന്ന് പോസ്റ്റ്ആന്റ്ടെലഗ്രാഫ്എന്ന ഒരു വകുപ്പിനു കീഴിലായിരുന്നു ടെലിഫോണ്‍, ടെലഗ്രാഫ്‌, പോസ്റ്റല്‍, ആര്എം എസ് എന്നീ വിഭാഗങ്ങള്‍. വിവിധ ആഫീസുകളിലായി ആയിരത്തിലധികം ജീവനക്കാര്‍. പി ആന്റ്ടി കുടുംബാംഗങ്ങള്എന്ന നിലയില്സംഘടനാ രംഗത്തും മറ്റു പൊതുവേദികളിലും ഒരുമിച്ച് പ്രവര്ത്തിക്കുന്നവര്‍. എല്ലാ ആഫീസുകളിലും റിക്രിയേഷന്ക്ലബ്ബുകളുടെ പ്രവര്ത്തനവും വാര്ഷികാഘോഷങ്ങളും ഏറ്റക്കുറച്ചിലുകളോടെ നടക്കുന്നുണ്ടുതാനും. എന്നാല്എന്തുകൊണ്ട്പി ആന്റ്ടി ക്ലബ്ബുകളുടെ വാര്ഷികാഘോഷം സംയുക്തമായി നടത്തിക്കൂടാ എന്നായിരുന്നു ഞങ്ങളുടെ ചിന്ത. നിരവധി കൂടിയാലോചനകള്ക്കുശേഷം 1981ല് പി അന്റ്ടി ക്ലബ്ബുകളുടെ സംയുക്തവാര്ഷികാഘോഷം ടാഗോര്ഹാളില്വിപുലമായി നടത്താന്തീരുമാനിച്ചു. സാമ്പത്തികമടക്കം ഒട്ടേറെ പ്രതിബന്ധങ്ങള് ഉണ്ടായിരുന്നെങ്കിലും നിശ്ചയധാര്ഡ്യത്തോടെയുള്ള കൂട്ടായ പ്രവര്ത്തനഫലമായി നല്ല നിലയില്അതും നടന്നു. എഴുത്തുകാരന്സി രാധാകൃഷ്ണന്ഉല്ഘാടനം നിര്വ്വഹിച്ച സംയുക്ത വാര്ഷികാഘോഷവും കോഴിക്കോട്ടെ  പി ആന്റ്‌ ടി ക്ലബ്ബുകളുടെ ചരിത്രത്തില് പുതിയ ഒരു അദ്ധ്യായമായി.

അതേക്കുറിച്ച്‌ പിന്നീട്‌ എപ്പോഴെങ്കിലും.

(പിന്‍കുറിപ്പ്‌: മൂന്നര പതിറ്റാണ്ടോളം പിറകിലെ കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ സഹായിച്ച പി കുഞ്ഞിരാമന്‍, സദുവേട്ടന്‍, വി പി രമ, റഷീദ്‌ അലി എന്നിവര്‍ക്ക്‌ നന്ദി. വസ്തുതാപരമായ തെറ്റുകള്‍ ഒഴിവാക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്‌.എങ്കിലും പിശകുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കുമല്ലോ)