ലണ്ടനില്‍ നിന്ന് പാരീസിലേയ്ക്കുള്ള യാത്ര റെയില്മാര്ഗ്ഗമായിരുന്നു. പ്രശസ്തമായ യൂറോ സ്റ്റാറില്‍. ലണ്ടനിലെ സെന്റ് പാന്‍ക്രാസ് സ്റ്റേഷനില്‍നിന്നു പാരീസിലെ ഗാരെ ദു നോര്‍ഡ് സ്റ്റേഷനിലേക്കുള്ള 495 കി മി ദൂരം രണ്ടരമണിക്കൂറു കൊണ്ട് ഓടിയെത്തുന്ന, അതിവേഗ-ആഡംബരസമൃദ്ധിയോടുകൂടിയ വണ്ടിയില്‍. യാത്രയുടെ ഒരുഭാഗം ഇംഗ്ലീഷ്ചാനലിന്റെ അടിയില്‍ നിര്‍മ്മിച്ച ടണലിലൂടെയാണ്.
ഗാരെ ദു നോര്‍ഡ് സ്റ്റേഷന്
പാരീസിലൂടെ ഒരു ഓട്ടപ്രദക്ഷിണമായിരുന്നു. ഗൈഡ് മിസ്സ് കാതറീനയുടെ വിവരണങ്ങള്‍ കേട്ടുകൊണ്ട് പ്രധാനസ്ഥലങ്ങള്‍ 'കവര്‍' ചെയ്ത് ഈഫല്‍ ഗോപുരത്തിലെത്തി. 1000 അടിയോളം ഉയരത്തില്‍ തലയുയര്ത്തിനില്ക്കുന്ന ഈ ഗോപുരം ഗുസ്താവ് ഈഫല്‍ എന്ന ആര്‍കിടെക്റ്റിന്റെ രൂപകല്‍പ്പനയില്‍ 1889 ല്‍ പൂര്‍ത്തീകരിച്ചുവെന്നു ചരിത്രം. ജനകോടികളുടെ സന്ദര്‍ശനകേന്ദ്രമായ ഈഫലില്‍ നല്ല തിരക്കുതന്നെ.
ഗോപുരത്തിന്റെ മൂന്നാംതലത്തില്നിന്നുള്ള പാരീസ് കാഴ്ച്ച ചേതോഹരം.
ഈഫലില്‍ നിന്നുള്ള പക്ഷിവീക്ഷണത്തിനുശേഷം, രാത്രി ഒരു ലിഡോഷോകൂടി കണ്ടു.
പിറ്റേദിവസം ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസ്സല്സ്സിലേയ്ക്ക് പുറപ്പെട്ടു.
1 comment:
ലണ്ടനില്‍ നിന്ന് പാരീസിലേയ്ക്കുള്ള യാത്ര റെയില്മാര്ഗ്ഗമായിരുന്നു. പ്രശസ്തമായ യൂറോ സ്റ്റാറില്‍.
Post a Comment