ആനന്ദമാര്‍ഗത്തില്‍ ആറാടിക്കൊണ്ടിരിയ്ക്കുന്ന സാമിമാരുടേയും ആസാമിമാരുടേയും കാലമാണല്ലോ ഇത്.
അക്കാഡമി നടത്തുന്ന ശില്പ്പശാലകളിലൂടെ ബ്ലോഗാരംഭം നടത്തി ബൂലോഗത്തെത്തിയ ഒരു കൂട്ടം നവബ്ലോഗര്‍മാര്‍ ബ്ലോഗാനന്ദസാമിയെ സമീപിക്കുന്നു. തങ്ങള്‍ പോസ്റ്റിയ കൃതികള്‍ ആരും കാണുകയോ കമന്റിടുകയോ ചെയ്യുന്നില്ല ഒരു പരിഹാരം ഉപദേശിച്ചുതരണം എന്നായിരുന്നു അവരുടെ ആവശ്യം.
ഭഗവത്ഗീത കലക്കി കുടിച്ച സാമി ഉവാച:
"കുട്ടികളേ, ഭഗവാന് ഗീതയില്‍ പറയുന്നതെന്താണ്?
കര്‍മ്മണ്യേ വാധികാരിഷ്ടേ
മാ ഫലേഷു കദാചന:
അതായത് അല്ലയോ അര്‍ജുനാ, ഫലം ഇഛിക്കാതെ, ഫലത്തെക്കുറിച്ച് ചിന്തിക്കാതെ
നീ നിന്റെ കര്‍മ്മം ചെയ്യുക എന്നാണ് ഇതിന്റെ അര്‍ഥം.
ഒരു ചെറിയ പാഠഭേദം വരുത്തി ഇങ്ങിനെ നമുക്ക് പറയാം
കര്‍മ്മണ്യേ വാധികാരിഷ്ടേ
മാ കമന്റേഷു ബ്ലോഗറേ!
അതായത് ഒരു ബ്ലോഗര്‍ എന്ന നിലയ്ക്ക് നിങ്ങളുടെ കര്‍മ്മം പോസ്റ്റുകള്‍ ഇടുക എന്നതാണ്. ആ കര്‍മ്മം ആത്മാര്‍ഥമായി ചെയ്യുകയും, കമന്റുകള്‍ കിട്ടുക എന്ന ഫലത്തെക്കുറിച്ച് ചിന്തിക്കാതിരിക്കുകയും ചെയ്യുക. ഓം ശാന്തി ശാന്തി ശാന്തി!"
(ആത്മഗതം: നിങ്ങളുടെ വ്യഥ എനിക്കു മനസ്സിലാകുന്നു കുട്ടികളേ. ഞാനും നിങ്ങളില്‍ ഒരുവനാണല്ലോ.)
നവബ്ലോഗര്‍മാര്‍ സംതൃപ്തിയോടെ തിരിച്ചുപോയി കര്‍മനിരതരാകുന്നു.
ശുഭം.
6 comments:
ആനന്ദമാര്‍ഗത്തില്‍ ആറാടിക്കൊണ്ടിരിയ്ക്കുന്ന സാമിമാരുടേയും ആസാമിമാരുടേയും കാലമാണല്ലോ ഇത്.
അക്കാഡമി നടത്തുന്ന ശില്പ്പശാലകളിലൂടെ ബ്ലോഗാരംഭം നടത്തി ബൂലോഗത്തെത്തിയ ഒരു കൂട്ടം നവബ്ലോഗര്‍മാര്‍ ബ്ലോഗാനന്ദസാമിയെ സമീപിക്കുന്നു.
ഞാനും കൂടി അങ്ങ് ഏറ്റു പിടിക്കാം.. :)
പോസ്റ്റെന്ന ചിന്തയിതൊന്നേ ബ്ലോഗര്‍ക്ക്
ശാശ്വതമീ ബ്ലോഗിംഗില്‍...
ഇന്റെര്‍നെറ്റില്‍ വാണിടുമാര്ക്കും
ഇത് സംസാര വിനിമയ മാര്‍ഗ്ഗം..
കണ്ണില്‍ കാണ്മത് പോസ്റ്റായെഴുതും
കാണാത്തത് നാം കണ്ടെന്നുമെഴുതും..
ഒന്ന് പിഴച്ചാല്‍ മറ്റൊന്ന് പോസ്റ്റും..
ബ്ലോഗിതു മായാ നാടകരംഗം.
പബ്ലിഷ് ചെയ്യുക നമ്മുടെ ലക്ഷ്യം..
കമന്റ് ഫലം തരും റീഡേര്സല്ലോ..
ചുമ്മാ ഊശിയാക്കാതെ മാഷേ..........
പൊട്ടെന്നേ...
ഇതാ കമന്റിട്ടിരിക്കുന്നു.
കമന്റുകളേ... നിങ്ങളില്ലായിരുന്നെങ്കില്‍...!!
ശ്രീലാല്‍.. കൊള്ളാം കവിത
പുറം ചൊറിയാനായി കമന്റരുതേ...
Post a Comment