Sept 29
ചെന്നൈ മഹാനഗരത്തിലേയ്ക്ക്, മാളുവിന്റെ അടുത്തേയ്ക്ക് പോകുകയാണ്.. കുറച്ചുദിവസം അവിടെയാകും. അച്ചാച്ചനും “മമ്മ”യും വരുമ്പോള് കൊണ്ടുചെല്ലേണ്ട വസ്തുവഹകളുടെ നീണ്ട ഒരു ലിസ്റ്റ് മാളു തന്നിട്ടുണ്ട്. അതും, അതിനു പുറമെ വാല്യൂ ആഡഡ് ചക്ക മാങ്ങ തേങ്ങാദികളുമൊക്കെയായപ്പോള് More luggage.... less comfort നിലയിലായി. സാരമില്ല. നാം സ്നേഹിക്കുന്നവര്ക്കും നമ്മെ സ്നേഹിക്കുന്നവര്ക്കുമായാണല്ലോ അദ്ധ്വാനിക്കേണ്ടതും ഭാരം ചുമക്കേണ്ടതും. അതിനാല് ഇതും സന്തോഷം
Oct 5
ഇന്നലെ ചെന്നൈ പോണ്ടിബസാറിൽ വെച്ചു പരിചയപ്പെട്ട ഒരു മലയാളത്താൻ സംഭാഷണത്തിനിടയിൽ
"ഞങ്ങൾ അച്ഛന്റെ ചെറുപ്പത്തിൽ ഇവിടെ വന്നു കൂടിയതാ. ഒരു അറുപത് കൊല്ലം മുമ്പ്. അച്ഛനു ഏകദേശം സാറിന്റെ പ്രായം വരും. ഇപ്പോൾ എഴുപത്തഞ്ചായി"
(ആത്മഗതം: ഹെന്റമ്മോ എനിയ്ക്ക് എഴുപത്തഞ്ച് എന്ന്)
പ്രകാശം " ങാ, അച്ഛനു രണ്ടു വയസ്സിന്റെ കുറവേയുള്ളൂ. എനിയ്ക്കിത് എഴുപത്തേഴ് നടപ്പാ"
കക്ഷിക്ക് സന്തോഷമാകട്ടെ.

Oct 11
കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലെ രണ്ടു പൂർവ്വവിദ്യാർത്ഥികൾ ചെന്നൈയിൽ വെച്ചു കണ്ടപ്പോൾ
Nedungadi
Haridas എന്ന ഹരിയേട്ടൻ കോളേജ് വിട്ടത്
1965ൽ. ഈയുള്ളവൻ അവിടെയെത്തിയത്
1964ലും. നേരിൽ കണ്ടുമുട്ടുന്നത് ഇതാദ്യം. അഞ്ചു പതിറ്റാണ്ടോളമായി ചെന്നൈയിൽ വേരുറപ്പിച്ച ഹരിയേട്ടൻ ആയുർവ്വേദചികിത്സാരംഗത്തു മാത്രമല്ല തന്റെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ളത്. സംഗീതം, നാടകം, സിനിമ, സാമൂഹ്യസേവനം തുടങ്ങി അദ്ദേഹം കൈവെക്കാത്ത മേഖലകൾ ചുരുക്കം. നല്ല സംഭാഷണചതുരനായ ഹരിയേട്ടനോടൊത്തു ചിലവഴിച്ച മണിക്ക്Uറുകൾ രസകരവും വിജ്ഞാനപ്രദവുമായിരുന്നു. സന്തോഷകരവും.
Oct 25
കർണ്ണാടിക് സംഗീത ആസ്വാദകർക്ക് ഉത്സവകാലമാണു ചെന്നൈയിലെ ഡിസമ്പർ ജനുവരി മാസങ്ങൾ. പ്രശസ്തരും വളർച്ചയുടെ പടവുകൾ കയറുന്ന യുവപ്രതിഭകളുമെല്ലാം പങ്കെടുക്കുന്ന സംഗീതസദസ്സുകൾ മ്യൂസിക്ക് അക്കാഡമിയിലും മറ്റു നിരവധി സഭകളിലും അരങ്ങേറും. ചെന്നൈ സഭകളിലെ പരിപാടികളിൽ പങ്കെടുക്കാൻ ക്ഷണിക്കപ്പെടുക എന്നത് വലിയ അംഗീകാരമായി കണക്കാക്കിയിരുന്ന ഒരു കാലവും ഉണ്ടായിരുന്നു..കേരളമടക്കമുള്ള അയൽസംസ്ത്ഥാനങ്ങളിൽ നിന്ന് ചെന്നൈ മുൂസിക്ക് സീസണിൽ ധാരാളം പേർ സ്ഥിരമായി സംഗീതാസ്വാദനത്തിനു ഇവിടെ എത്തുന്നു.
ഒക്ടോബറിലും കച്ചേരികൾക്ക് ക്ഷാമമുണ്ടായിരുന്നില്ല. എങ്കിലും പോയത് രണ്ടു ഗാനമേളകൾക്കായിരുന്നു. കെ എസ് ചിത്ര, മനോ, മധു ബാലകൃഷ്ണൻ എന്നിവരുടെ ഗാനമേളയ്ക്കും വിജയ് പ്രകാശിന്റെ നേതൃത്വത്തിൽ നടന്ന ഫ്യൂഷൻ മ്യൂസിക്കിനും. രണു സന്നദ്ധ സംഘടനകളുടെ ധനശേഖരണത്തിനായി നടത്തിയ പരിപാടികളായിരുന്നു ഇവ. വിജയ് പ്രകാശിന്റെ പരിപാടിയിൽ സ്റ്റീഫൻ ദേവസ്സി അടക്കമുള്ള കലാകാരന്മാർ ഉണ്ടായിരുന്നു.

OCT
26
പോളി വർഗ്ഗീസിന്റെ മോഹനവീണ
ചില ദിവസങ്ങൾ ഇങ്ങിനെയാണു. തികച്ചും അപ്രതീക്ഷിതമായി ആനന്ദത്തിന്റെ നിമിഷങ്ങൾ നമുക്കു സമ്മാനിയ്ക്കും. പോളി വർഗ്ഗീസ് എന്ന കലാകാരനെ അറിയുന്നത് മനോജിന്റെ എഫ് ബി പോസ്റ്റുകളിലൂടെ മാത്രം. ഇന്നലെ രാത്രി ഷംസ് ബാലുശ്ശേരിയുടെ ഒരു മെസ്സേജ്. പോളി ചെന്നൈയിലാണെന്നും കൂടെ ഫോൺ നമ്പറും. പിന്നെ മടിച്ചില്ല, വിളിച്ചു. ചിരപരിചിതരെപ്പോലെ സംസാരിച്ചു. ഇന്ന് രാവിലെ വീട്ടിൽ ചെന്നു കാണാനുള്ള ക്ഷണവും കൈക്കലാക്കി.
ലോകപ്രശസ്ത സംഗീതജ്ഞനായ, ഗ്രാമ്മി അവാർഡ് നേടിയ, മോഹൻ വീണ എന്ന സംഗീതോപകരണം രൂപകൽപ്പനചെയ്ത പണ്ഡിറ്റ് വിശ്വമോഹൻ bhattinte
പ്രിയശിഷ്യനാണു പോളി. വളരെ ചെറുപ്പത്തിൽത്തന്നെ ശാന്തിനികേതനിൽ പഠനം. ഒട്ടേറെ തന്ത്രി, താളവാദ്യങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവ് ആർജ്ജിച്ച പോളി തന്റെ ഗുരുവിനെത്തേടിയുള്ള യാത്ര തുടരുകയായിരുന്നു. ഒരു സൂഫി ജീവിതം.. അവസാനം എത്തിച്ചേർന്നു, പണ്ഡിറ്റ്ജിയുടെ അടുക്കൽ. പിന്നെ ഗുരുകുല സമ്പ്രദായത്തിൽ ദീർ ഘകാല പഠനം. ദേശ-വിദേശങ്ങളിൽ എണ്ണമറ്റ വേദികളിൽ അവതരിപ്പിച്ച പരിപാടികൾ. സംഗീതത്തിനായി സമർപ്പിച്ച ജീവിതം.

പോളി വെറുമൊരു സംഗീതജ്ഞൻ മാത്രമല്ല. ഒരു കവിയും സാഹിത്യകാര്യങ്ങളിൽ അവഗാഹമുള്ള നല്ല വായനക്കാരനും കൂടിയാണു. താൻ കടന്നുവന്ന വഴികളെക്കുറിച്ച് വിശദമായി സംസാരിച്ച പോളി അര മണിക്ക്Uറോളം മോഹനവീണാവാദനവും നടത്തി.
ഓർമ്മയിൽ സൂക്ഷിക്കാൻ കുറെ നല്ല നിമിഷങ്ങൾ നൽകിയ പോളി വർഗ്ഗീസിനു നന്ദി
OCT 31
ഇതും അവിചാരിതം....
നാട്ടിലേയ്ക്കുള്ള തിരിച്ചുപോക്കിനു രണ്ടു ദിവസം മാത്രം അവശേഷിക്കെ ഇന്നും ഒരു കച്ചേരി ആസ്വദിക്കാൻ അവസരമൊത്തു. ശെമ്മാങ്കുടി സ്വാമിയുടെ പ്രിയശിഷ്യൻ പാലാ സി കെ രാമചന്ദ്രന്റെ സംഗീതക്കച്ചേരി. പാലാ സി കെ യുടെ 50
വർഷം നീണ്ട സംഗീതസപര്യയ്ക്ക് ആദരമർപ്പിച്ച് ചെന്നൈ ശ്രീകൃഷ്ണ ഗാനസഭ ഒരുക്കിയ അനുമോദനച്ചടങ്ങ് ഹൃദ്യമായിരുന്നു. പാലായുടെ സംഗീതജീവിതം അർഹിക്കുന്ന അംഗീകാരം. ഗുരു ശെമ്മാങ്കുടിയുടെ ഓർമ്മദിനം തന്നെ ഈ ചടങ്ങിനു തിരഞ്ഞെടുത്തത് ഉചിതമായി.
പാലായെ അനുമോദിച്ചുകോണ്ട് പദ് മഭൂഷൺ പി എസ് നാരായണസ്വാമി, വി വി സുന്ദരം എന്നിവർ സംസാരിച്ചു. അനുമോദനങ്ങൾക്കും ആശംസകൾക്കും നന്ദി പ്രകാശിപ്പിച്ചശേഷം പാലായുടെ സംഗീതവിരുന്ന് ആരംഭിച്ചു. ആദിത്യ പ്രകാശ് അനുധാവനം ചെയ്ത കച്ചേരിക്ക് വി വി രവി (വയലിൻ), മന്നാർഗ്ഗുഡി ഈശ്വരൻ (മൃദംഗം), നേർക്കുന്നം ശങ്കർ (ഗഞ്ചിറ) എന്നിവർ പക്കമേളമൊരുക്കി. സ്വാമി ജനപ്രിയമാക്കിയ കൃതികളടക്കം പതിവുപോലെ പാല മനോഹരമായി പാടി.
(രാവിലെ പത്രം വഴിയാണു ഈ പരിപാടിയുടെ വിവരം അറിയുന്നത്. പിന്നെ പാലായുടെ മകൻ Jayaram
Ramachandran വഴി ലഭിച്ച ടെലിഫോൺ നമ്പറിൽ ബന്ധപ്പെട്ടു. പരസ്പരം
"കണ്ടിട്ടും കേട്ടിട്ടും" കുറേയേറെക്കാലമായിരുന്നെങ്കിലും , അദ്ദേഹം എന്നെ മറന്നിരുന്നില്ല. കുടുംബവിശേഷങ്ങളടക്കം പങ്കുവെച്ച് വൈകീട്ട് കാണാമെന്നുറപ്പിച്ചാണു സംഭാഷണം നിർത്തിയത്. പാലായുടെ മകൻ ജയറാമിനെ പരിചയപ്പെടാനും ഈ പരിപാടി നിമിത്തമായി)
Nov 3
ബൈ ബൈ മാളു, ബൈ ബൈ ചെന്നൈ
ഇന്നേക്ക് സായംകാലം ഊരുക്ക് തിരുമ്പിപ്പോകിറത്. ചെന്നൈയിലെ അഴകാന ദിനങ്കൾക്ക് എല്ലാരുക്കും നന്റ്രി. വീണ്ടും സന്ധിയ്ക്കും വരെ വണക്കം