Friday, October 31, 2008

യൂറോപ്പിലൂടെ- ഭാഗം 3. ( ബ്രസ്സല്‍സ്‌)

പാരീസില്‍ നിന്ന് ബ്രസ്സല്‍സ്സിലേക്ക്‌ "ലോങ്ങ്‌ ഡിസ്റ്റന്റ്‌ കോച്ചി"ലായിരുന്നു യാത്ര. 315 കി മി ദൂരം പ്രകൃതിമനോഹരമായ ദൃശ്യങ്ങള്‍ ആസ്വദിച്ചുകൊണ്ട്‌ മൂന്നുമണിക്കൂറില്‍ താഴെ സമയത്തിനുള്ളില്‍ പിന്നിട്ടു.

ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസ്സല്‍സ്‌ അതിമനോഹരമായ ഒരു പട്ടണമാണ്‌.



പ്രധാന ആകര്‍ഷണങ്ങളിലൊന്ന് അറ്റോമിയമാണ്‌. 1958 ല്‍ ആന്ദ്രേ വാട്ടര്‍കീന്‍ എന്ന എന്‍ജിനീയറുടെ ഭാവനയുടെ പൂത്തീകരണമായിരുന്നു 335 അടി ഉയരത്തില്‍ 9 ഭീമാകാര ഉരുക്കുഗോളങ്ങള്‍ അടങ്ങുന്ന ഈ നിര്‍മ്മിതി. ഒരു ഭ്രാന്തിന്റെ നീക്കിബാക്കി എന്ന നിലയ്ക്ക്‌ ആദ്യകാലത്തു കണ്ട അറ്റോമിയം ഇന്നു വിവിധ സര്‍ക്കാര്‍ ഓഫീസുകളുടെ കേന്ദ്രമാണ്‌.




ബ്രസ്സല്‍സ്സില്‍ നിന്നു യാത്ര തുടര്‍ന്നത്‌ ഹോളണ്ടിലെ ആംസ്റ്റര്‍ഡാമിലേയ്ക്കായിരുന്നു.

Thursday, October 30, 2008

യൂറോപ്പിലൂടെ- ഭാഗം 2. (പാരീസ്‌.)

ലണ്ടനില്‍ നിന്ന് പാരീസിലേയ്ക്കുള്ള യാത്ര റെയില്‍മാര്‍ഗ്ഗമായിരുന്നു. പ്രശസ്തമായ യൂറോ സ്റ്റാറില്‍. ലണ്ടനിലെ സെന്റ്‌ പാന്‍ക്രാസ്‌ സ്റ്റേഷനില്‍നിന്നു പാരീസിലെ ഗാരെ ദു നോര്‍ഡ്‌ സ്റ്റേഷനിലേക്കുള്ള 495 കി മി ദൂരം രണ്ടരമണിക്കൂറു കൊണ്ട്‌ ഓടിയെത്തുന്ന, അതിവേഗ-ആഡംബരസമൃദ്ധിയോടുകൂടിയ വണ്ടിയില്‍. യാത്രയുടെ ഒരുഭാഗം ഇംഗ്ലീഷ്ചാനലിന്റെ അടിയില്‍ നിര്‍മ്മിച്ച ടണലിലൂടെയാണ്‌.







ഗാരെ ദു നോര്‍ഡ്‌ സ്റ്റേഷന്‍




പാരീസിലൂടെ ഒരു ഓട്ടപ്രദക്ഷിണമായിരുന്നു. ഗൈഡ്‌ മിസ്സ്‌ കാതറീനയുടെ വിവരണങ്ങള്‍ കേട്ടുകൊണ്ട്‌ പ്രധാനസ്ഥലങ്ങള്‍ 'കവര്‍' ചെയ്ത്‌ ഈഫല്‍ ഗോപുരത്തിലെത്തി. 1000 അടിയോളം ഉയരത്തില്‍ തലയുയര്‍ത്തിനില്‍ക്കുന്ന ഈ ഗോപുരം ഗുസ്താവ്‌ ഈഫല്‍ എന്ന ആര്‍കിടെക്റ്റിന്റെ രൂപകല്‍പ്പനയില്‍ 1889 ല്‍ പൂര്‍ത്തീകരിച്ചുവെന്നു ചരിത്രം. ജനകോടികളുടെ സന്ദര്‍ശനകേന്ദ്രമായ ഈഫലില്‍ നല്ല തിരക്കുതന്നെ.




ഗോപുരത്തിന്റെ മൂന്നാംതലത്തില്‍നിന്നുള്ള പാരീസ്‌ കാഴ്ച്ച ചേതോഹരം.




ഈഫലില്‍ നിന്നുള്ള പക്ഷിവീക്ഷണത്തിനുശേഷം, രാത്രി ഒരു ലിഡോഷോകൂടി കണ്ടു.
പിറ്റേദിവസം ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസ്സല്‍സ്സിലേയ്ക്ക്‌ പുറപ്പെട്ടു.

Monday, October 13, 2008

"ബഹുജനഹിതായ.."

ഇവിടേയും പോസ്റ്റുന്നു. ചില്‍ക്കാഴ്ച്ചകള്‍ അഗ്രി അവഗണിച്ചതിനാല്‍

ഒരു യൂറോപ്പു യാത്ര ലണ്ടനില്‍ നിന്നു ആരംഭിക്കുന്നു. തുടര്‍ന്ന് പാരീസ്‌,ബ്രസ്സല്‍സ്‌,ആംസ്റ്റര്‍ഡാം,കൊളോണ്‍, സ്വിറ്റ്സ്‌ സ്സര്‍ലന്റ്‌,ലിച്ചന്‍സ്റ്റൈന്‍,ആസ്റ്റ്രിയ,വത്തിക്കാന്‍ സിറ്റി,വെനീസ്‌,റോം,ഫ്ലോറന്‍സ്‌ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച്‌ മിലാന്‍ വഴി, ദോഹ വഴി കേരളത്തില്‍ തിരിച്ചെത്തും.

ലണ്ടന്‍-ഒരു പക്ഷിവീക്ഷണം
ലോകപ്രശസ്ഥമായ ലണ്ടന്‍ ഐ (മില്ലെനിയം വീല്‍)യില്‍ നിന്ന് ഒരു കാഴ്ച്ച.135 മീറ്റര്‍ ഉയരത്തില്‍ നിന്ന് ലണ്ടന്‍ നഗരത്തിലെ കെട്ടിടങ്ങളും, തെംസ്‌ നദിയും, അതിലെ യാനപാത്രങ്ങളും എല്ലാം കാണുവാന്‍ പ്രതിവര്‍ഷം 30 ലക്ഷത്തില്‍ അധികം പേര്‍ ഇവിടെ എത്തുന്നു








തെംസ്‌ നദിയുടെ പശ്ചാത്തലത്തില്‍ വെസ്റ്റ്മിനിസ്റ്റര്‍ ആബി..



ടവര്‍ ബ്രിഡ്ജ്‌